വാഷിങ്ടൺ: യുഎസിന്‍റെ തെക്കൻ ഭാഗങ്ങളിലുണ്ടായ കൊടുങ്കാറ്റിൽ മരണം 11 ആയി. കാറ്റിനെയും മഴയെയും തുടർന്നാണ് മരണസംഖ്യ ഉയർന്നത്. ലുബ്ബോക്ക്, ടെക്‌സസ് എന്നിവിടങ്ങളിലായി ഒരു പൊലീസ് ഉദ്യോഗസ്ഥനും അഗ്നിശമന സേനാംഗവും മരിച്ചു. കാർ ഇടിച്ച് ഒരാളും മരണപ്പെട്ടു. ഒക്ലഹോമയിൽ ഒരാൾ മുങ്ങിമരിച്ചതായി ഒക്ലഹോമ ഹൈവേ പട്രോളിംഗ് അറിയിച്ചു.
യുഎസിലെ കൊടുങ്കാറ്റിൽ മരണം 11 ആയി
കൊടുങ്കാറ്റിനൊപ്പം ഉയർന്ന കാറ്റിനെയും മഴയെയും തുടർന്നാണ് മരണസംഖ്യ ഉയര്‍ന്നത്
യുഎസിലെ കൊടുങ്കാറ്റിൽ മരണം 11 ആയി
പ്രായമായ ദമ്പതികള്‍ക്കും അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്. ടെക്‌സസില്‍ നിന്ന് ഒഹായൊയിലേക്ക് നിരവധി ആളുകൾ മാറിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ഒക്ലഹോമയിലെയും അർക്കൻസാസിലെയും ദേശീയപാതകൾ അടച്ചു. ചിക്കാഗോയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നായി 1,200 വിമാനങ്ങൾ റദ്ദാക്കി.