സാൻ ഫ്രാൻസിസ്കോ: എലോൺ മസ്‌കിന്‍റെ സ്പേസ് എക്സ് നിർമിച്ച സ്റ്റാർഷിപ്പ് എസ്‌എൻ10 ഭൂമിയിലറക്കാനുള്ള ശ്രമം പരാജയപ്പെട്ടു.സ്റ്റാർഷിപ്പ് ലാന്‍റ് ചെയ്ത് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയായിരുന്നു. ലാന്‍റിങ് പാഡിലിറക്കി നിമിഷങ്ങള്‍ക്കകമാണ് എസ്‌എൻ10 പൊട്ടിത്തെറിച്ചത്. മസ്‌ക് തന്നെ ഈ വിഷയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
എസ്എൻ10; ലാൻഡ് ചെയ്‌ത് മിനിറ്റുകൾക്കുള്ളിൽ സ്‌ഫോടനം - എസ്എൻ9
എസ്‌എൻ10 എന്നു പേരിട്ടിരിക്കുന്ന സ്‌റ്റാർഷിപ്പ് പ്രോട്ടോടൈപ്പിന് അതിന്‍റെ അടുത്ത തലമുറയിലെ ഹെവി-ലിഫ്റ്റ് റോക്കറ്റ് സ്‌റ്റാർഷിപ്പ് ആദ്യമായി ലാൻഡുചെയ്യാൻ കഴിഞ്ഞു, പക്ഷേ യുഎസിന്‍റെ ലോഞ്ചിങ് പാഡിൽ അത് പൊട്ടിത്തെറിക്കുകയായിരുന്നു. മനുഷ്യനെ ചൊവ്വയിലേക്ക് കൊണ്ടുപോകാനുള്ള സ്‌പേസ് എക്‌സിന്‍റെ ബഹിരാകാശ പേടകമാണ് സ്‌റ്റാർഷിപ്പ്. ഇതിന്‍റെ ഗതാഗതത്തിനായുള്ള ശരിയായ മാതൃക കണ്ടെത്താൻ കമ്പനി പ്രോട്ടോടൈപ്പുകളിൽ പ്രവർത്തിച്ചു വരുന്നു.
മനുഷ്യനെ ചൊവ്വയിലേക്ക് കൊണ്ടുപോകാനുള്ള സ്‌പേസ് എക്‌സിന്‍റെ ബഹിരാകാശ പേടകമാണ് സ്‌റ്റാർഷിപ്പ്. എസ്‌എൻ10 എന്നു പേരിട്ടിരിക്കുന്ന സ്‌റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് ടെക്‌സാസിൽ ഉയർന്ന ആൾട്ടിട്ട്യൂഡ് ഫ്ലൈറ്റ് ടെസ്‌റ്റ് നടത്തിയ ശേഷമാണ് ലാൻഡുചെയ്‌തത്. ലാൻഡിങിന് മുമ്പായി റോക്കറ്റിന്‍റെ നാല് എയറോഡൈനാമിക് ഫ്ലാപ്പുകളുടെ കമ്പ്യൂട്ടർ നിയന്ത്രിത ചലനങ്ങൾ പ്രദർശിപ്പിക്കുക എന്നതായിരുന്നു ടെസ്‌റ്റ് ലോഞ്ചിന്‍റെ ലക്ഷ്യം.
കഴിഞ്ഞ മാസം ടെക്‌സാസിലെ പരീക്ഷണ പറക്കലിനുശേഷം സ്‌റ്റാർഷിപ്പിന്‍റെ മുമ്പത്തെ പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചിരുന്നു. എസ്എൻ9 എന്ന സ്‌റ്റാർഷിപ്പ് പ്രോട്ടോടൈപ്പിന് ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്‌പേസ് എക്‌സിന്‍റെ ഉയർന്ന ആൾട്ടിട്ട്യൂഡ് ഫ്ലൈറ്റ് ടെസ്‌റ്റ് പൂർത്തിയാക്കിയ രണ്ടാമത്തെ സ്റ്റാർഷിപ്പ് പ്രോട്ടോട്ടൈപ്പ് ആയിരുന്നു ഇത്.