കേരളം

kerala

ETV Bharat / international

മോശം കാലാവസ്ഥ; സ്‌പേസ് എക്‌സ് ദൗത്യം അവസാന നിമിഷം മാറ്റി - എലോൺ മസ്‌ക്്

എലോൺ മസ്‌ക്കിന്‍റെ സ്‌പേസ് എക്‌സ് കൗണ്ട്‌ഡൗൺ തുടങ്ങാൻ 17 മിനിറ്റ് ബാക്കിനില്‍ക്കേയാണ് ദൗത്യം ഉപേക്ഷിച്ചത്. വിക്ഷേപണം ശനിയാഴ്ചത്തേക്ക് പുനക്രമീകരിച്ചു.

SpaceX launch  SpaceX launch cancelled  NASA rocket launch  NASA  സ്‌പേസ് എക്‌സ് ദൗത്യം അവസാന നിമിഷം മാറ്റി  എലോൺ മസ്‌ക്്  സ്‌പേസ് എക്‌സ്
സ്‌പേസ് എക്‌സ്

By

Published : May 28, 2020, 9:56 AM IST

ഫ്ലോറിഡ:ബഹിരാകാശ രംഗത്ത് ചരിത്രം കുറിക്കാനൊരുങ്ങിയ സ്പേസ് എക്സിന്‍റെ വിക്ഷേപണം മിന്നലിനെ തുടർന്ന് മാറ്റിവെച്ചു. എലോൺ മസ്‌ക്കിന്‍റെ സ്‌പേസ് എക്‌സ് കൗണ്ട്‌ഡൗൺ തുടങ്ങാൻ 17 മിനിറ്റ് ബാക്കിനില്‍ക്കേയാണ് ദൗത്യം ഉപേക്ഷിച്ചത്. വിക്ഷേപണം ശനിയാഴ്ചത്തേക്ക് പുനക്രമീകരിച്ചു.

2011 ല്‍ സ്‌പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ നിന്ന് ആദ്യമായാണ് അമേരിക്ക ബഹിരാകാശ നിലയത്തിലേക്ക് ഗവേഷകരെ അയക്കുന്നത്.യുഎസിന്‍റെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് നിർമിച്ച പേടകത്തിൽ നാസയുടെ ഡഗ് ഹര്‍ലിയും ബോബ് ബെന്‍കൻ എന്നിവരെ ബഹിരാകാശ നിലയത്തിൽ എത്തിക്കുകയായിരുന്നു ദൗത്യം. സ്പേസ് എക്സിന്‍റെ ഫാൽകൻ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്താനിരുന്നത്.

ABOUT THE AUTHOR

...view details