കേരളം

kerala

By

Published : Jun 9, 2019, 4:37 AM IST

ETV Bharat / international

ഗൾഫ് പ്രതിസന്ധിക്കിടെ ട്രംപുമായി കൂടിക്കാഴ്ചക്കൊരുങ്ങി ഖത്തർ അമീർ

ഖത്തറിന് മറ്റ് അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം രണ്ട് വർഷം പിന്നിടുന്നതിനിടെയാണ് ഖത്തർ അമീറിന്‍റേയും ട്രംപിന്‍റേയും കൂടിക്കാഴ്ച.

ട്രംപുമായി കൂടിക്കാഴ്ചക്കൊരുങ്ങി ഖത്തർ അമീർ

വാഷിങ്ടണ്‍: ഗൾഫ് പ്രതിസന്ധിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ജൂലൈ ഒന്‍പതിന് വൈറ്റ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച. ഖത്തറിന് മേലുള്ള അമേരിക്കൻ ഉപരോധം കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന.

ഖത്തറിന് മറ്റ് അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം രണ്ട് വർഷം പിന്നിടുന്നതിനിടെയാണ് ഖത്തർ അമീറിന്‍റേയും യുഎസ് പ്രസിഡന്‍റിന്‍റേയും കൂടിക്കാഴ്ച നടക്കുന്നത്. ഖത്തറും അമേരിക്കയും തമ്മിൽ ദീർഘകാല ബന്ധം ഉണ്ടാക്കാൻ ഇത് കാരണമാകുമെന്നും സാമ്പത്തിക സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും വെള്ളിയാഴ്ച വൈറ്റ്ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഖത്തറുമായി ബന്ധം സ്ഥാപിക്കുന്നതോടെ ഇറാനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ കഴിയുമെന്നാണ് ട്രംപിന്‍റെ പ്രതീക്ഷ. സൗദി, യുഎഇ, ബഹ്‍റൈൻ, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് നീക്കാന്‍ ഇതുവരെ ശക്തമായ ശ്രമം നടത്താത്ത യുഎസ് കൂടിക്കാഴ്ചക്ക് ശേഷം നിലപാട് മാറ്റുമെന്നാണ് ഖത്തറിന്‍റെ കണക്കുകൂട്ടല്‍.

ABOUT THE AUTHOR

...view details