സോള്‍: കൊവിഡ്-19 പടര്‍ന്ന് പിടിക്കുമ്പോഴും ദക്ഷിണ കൊറിയയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിക്ക് വിജയം. പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നിന്‍റെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 163 സീറ്റ് നേടിയാണ് വിജയിച്ചത്. ദേശീയ ഇലക്ഷന്‍ കമ്മീഷനാണ് ഫലം പുറത്തുവിട്ടത്. മൂണ്‍ ജെ ഇന്നിന്‍റെ സഹോദരിക്ക് 17 പ്രാതിനിധ്യ സീറ്റുകളും ലഭിച്ചു.
ദക്ഷിണ കൊറിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് ജയം
47 പ്രാതിനിധ്യ സീറ്റുകളിലേക്കും 253 പാര്‍ലമെന്‍റ് സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. കൊവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചായിരുന്നു വോട്ടെടുപ്പ്.
47 പ്രാതിനിധ്യ സീറ്റുകളിലേക്കും 253 പാര്‍ലമെന്‍റ് സീറ്റിലേക്കുമായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. കൊവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചായിരുന്നു വോട്ടെടുപ്പ്. പ്രധാന പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചര്‍ പാര്‍ട്ടിക്കും സാറ്റ് ലൈറ്റ് പാര്‍ട്ടികും 84 സീറ്റുകളാണ് ലഭിച്ചത്. 19 പ്രാതിനിധ്യ സീറ്റുകളും ലഭിച്ചു. ജസ്റ്റിസ് പാര്‍ട്ടി ഒരു പാര്‍ലമെന്‍റ് സീറ്റിലും ഒരു പ്രാതിനിധ്യ സീറ്റിലും വിജിയിച്ചു.
ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ഈ സാഹചര്യത്തില്‍ ദക്ഷിണ കൊറിയ തെരഞ്ഞെടുപ്പ് നടത്തിയത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എല്ലാവിധ സുരക്ഷാ പരിശോധനകള്‍ക്കും ശേഷം മാത്രമാണ് വോട്ടര്‍മാരെ ബൂത്തിലേക്ക് കടത്തി വിട്ടത്. പ്ലാസ്റ്റിക്ക് ഗ്ലൗസും സാനിറ്റൈസറുകളും വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു.