വാഷിങ്ടൺ: ടാഹോ തടാകത്തിനടുത്ത് ഗോൾഫ് മൈതാനത്തിന് സമീപം ജെറ്റ് വിമാനം തകർന്ന സംഭവത്തിൽ ആറ് പേർ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഐഡഹോയിലെ കോയൂർ ഡി അലീനിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. നെവാഡയിലെ വടക്കൻ കാലിഫോർണിയക്കടുത്തുള്ള ട്രക്കിയിലെ പോണ്ടെറോസ ഗോൾഫ് മൈതാനത്താണ് അപകടമുണ്ടായത്.
ടാഹോ തടാകത്തിനടുത്ത് വിമാന അപകടം; ആറ് മരണം - വാഷിങ്ടൺ
ബോംബാർഡിയർ സിഎൽ 600 ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ടാഹോ തടാകത്തിനടുത്ത് വിമാന അപകടം; ആറ് മരണം
Also read: നേപ്പാളിലെ ഫാക്‌ടറിയിൽ വൻ തീപിടിത്തം; 100 ദശലക്ഷം നേപ്പാളീസ് രൂപയുടെ നഷ്‌ടം
ബോംബാർഡിയർ സിഎൽ 600 ജെറ്റ് വിമാനമാണ് തകർന്നുവീണത്. വിമാനം റൺവേയിലേക്കെത്താന്‍ നേരമാണ് സംഭവമുണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനം മരത്തിലിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് അധികൃതർ പറഞ്ഞു. മരിച്ചവരുടെ ഡിഎന്‍എ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.