ടലഹാസി (ഫ്ലോറിഡ): സൗത്ത് ഫ്ലോറിഡയിൽ യാത്രാബസിനു നേരെയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്ക്. ബ്രോവാർഡ് പ്രദേശത്തെ ഫോർട്ട് ലോഡർഡേൽ പൊലീസ് ആസ്ഥാനത്തിന് മുൻപിലാണ് ബസിന് നേരെ വെടിവയ്പ്പുണ്ടായത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരല്ല വെടി വച്ചതെന്നാണ് പ്രാഥമിക വിവരം.
ഒരാൾ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിവയ്പ്പിനിടെ നിയന്ത്രണം തെറ്റിയ ബസ് കാറിലിടിച്ച് മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇവർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ ചികിത്സ നൽകി.