ന്യൂയോർക്ക്: ന്യൂയോർക്കിലെ സിറാക്കൂസിൽ ആഘോഷത്തിനിടെ വെടിവെപ്പ്. ഒമ്പത് പേർക്ക് വെടിയേറ്റു. വെടിയേറ്റവരിൽ ഒരാളുടെ നില ഗുരതരമാണ്. സംഭവത്തിൽ ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന് സിറാക്കൂസ് മേയർ ബെൻ വാൽഷും പൊലീസ് മേധാവി കെന്‍റൻ ബെക്ക്‌നറും വ്യക്തമാക്കി. നൂറുകണക്കിന് ആളുകൾക്കിടയിലേക്കാണ് വെടിവെപ്പ് നടന്നതെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.
ന്യൂയോർക്കിൽ വെടിവെപ്പ്; ഒമ്പത് പേർക്ക് പരിക്ക് - Nine people were injured
വെടിയേറ്റവരിൽ ഒരാളുടെ നില ഗുരതരമാണ്. ശനിയാഴ്‌ചയാണ് ആക്രമണം നടന്നത്
സിറാക്കൂസിലെ പാർക്കിങ് മേഖലയിലാണ് ആഘോഷം നടന്നത്. ഈ മേഖലയിലെ ഒന്നിലധികം സ്ഥലങ്ങളിൽ വെടിവെപ്പ് നടന്നുവെന്നാണ് പൊലീസ് നിഗമനം. ഇത്തരമൊരു ആഘോഷത്തിന് അനുമതി നൽകിയിട്ടില്ലെന്ന് സിറാക്കൂസ് മേയർ ബെൻ വാൽഷ് പറഞ്ഞു. ആഘോഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ആക്രമിക്കപ്പെട്ടവരുടെ ഒരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. വളരെയധികം ചരിത്ര പ്രാധാന്യമുള്ള നഗരമാണിത്. പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഒരു സംഭവവും പ്രതീക്ഷിച്ചിരുന്നില്ല. ആക്രമണം നടത്തിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി കെന്‍റൻ ബെക്ക്‌നർ പറഞ്ഞു. നഗരത്തിലെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് മേയറും വ്യക്തമാക്കി.