വാഷിങ്‌ടണ്‍: ക്യൂബന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍. ടെക്സസിലെ 42 കാരനായ അലക്സാണ്ടര്‍ അലക്സോയാണ് കുറ്റവാളി. എ.കെ 47 തോക്കുകൊണ്ട് ഇയാള്‍ ഒന്നില്‍ കൂടുതല്‍ തവണ വെടിയുതിര്‍ത്തു. എന്നാല്‍ വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയുടെ കയ്യില്‍ കരുതിയ ബാഗില്‍ നിന്നും തോക്കും വെടിമരുന്നും വെള്ള നിറത്തിലുള്ള പൊടിയും പൊലീസ് കണ്ടെടുത്തു. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം.
ക്യൂബന്‍ എംബസിക്ക് നേരെ ആക്രമണം; കാരണം വ്യക്തമല്ലെന്ന് പൊലീസ് - അമേരിക്ക
എ.കെ 47 തോക്കുകൊണ്ട് അക്രമി ഒന്നില്‍ കൂടുതല്‍ തവണ വെടിയുതിര്‍ത്തു.
ക്യൂബന്‍ എംബസിക്ക് നേരെ ആക്രമണം; കാരണം വ്യക്തമല്ലെന്ന് പൊലീസ്
എംബസിയുടെ കൊട്ടിടത്തിന് നേരെയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം അനുമതി ഇല്ലാതെ ആയുധം കയ്യില്‍ സുക്ഷിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഉദ്യാേഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും, സ്ഥാപനത്തിന് കേടുപാട് സംഭവിച്ചെന്നും ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.