അലാസ്‌കയില്‍ വിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു - അലാസ്കയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു
അപകടത്തില്‍ നിയമസഭാംഗമായ ഗാരി നോപ്പും കൊല്ലപ്പെട്ടു

അലാസ്ക
വാഷിങ്ടണ്‍:അലാസ്‌കയില്‍ രണ്ട് ചെറിയ വിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ഒരു വിമാനത്തിൽ ഒറ്റ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനത്തിൽ ആറ് പേരുണ്ടായിരുന്നു. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട നിയമസഭാംഗമായ ഗാരി നോപ്പ് സംസ്ഥാന ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ അംഗമായിരുന്നുവെന്ന് സ്പീക്കർ ബ്രൈസ് എഡ്ഗ്മോൺ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.