വാഷിംഗ്‌ടൺ:യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ മിറ്റ് റോംനി സ്വയം ക്വാറന്‍റൈനിൽ. സഹപ്രവർത്തകനായ റാൻഡ് പോളിന് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം സ്വയം ക്വാറന്‍റൈനിൽ പോകാൻ തീരുമാനിച്ചത്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഡോക്‌ടറുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹം ക്വാറന്‍റൈനിൽ പോകാൻ തീരുമാനിച്ചത്. തന്‍റെ ക്വാറന്‍റൈന് ശേഷം എത്രയും വേഗം സെനറ്റിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ മിറ്റ് റോംനി സ്വയം ക്വാറന്‍റൈനില്‍ - കൊവിഡ്-19
യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ മിറ്റ് റോംനി സ്വയം ക്വാറന്‍റൈനിൽ. സഹപ്രവർത്തകനായ റാൻഡ് പോളിന് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചതോടെയാണ് മിറ്റ് റോംനി സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചത്.
യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ മിറ്റ് റോംനി സ്വയം ക്വാറന്റൈന്
യു എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും ഭാര്യ കാരെൻ പെൻസും ശനിയാഴ്ച നടത്തിയ കൊറോണ വൈറസ് ടെസ്‌റ്റ് നെഗറ്റീവ് ആയിരുന്നു. അമേരിക്കയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 33,546 ആയി. ഇതുവരെ 419 പേർ കൊവിഡ് -19 ബാധിച്ച് അമേരിക്കയിൽ മരണപ്പെട്ടു.