വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് വിചാരണ അടുത്തമാസം ആരംഭിക്കുമെന്ന് സൂചന നല്‍കി സെനറ്റ് ന്യൂനപക്ഷ നേതാവ് ചങ് ഷൂമര്‍ ഡെമോക്രാറ്റ് നേതാവ് മിച്ച് മക്കോണലിന് അയച്ച കത്തില്‍ പറയുന്നു.
വിചാരണയില്‍ ട്രംപിനെതിരായി നിലപാട് സ്വീകരിക്കുന്ന മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ് വേണ്ടി സാക്ഷി പറയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വൈറ്റ് ഹൗസിലെ ആക്ടിങ് അംഗങ്ങളുടെ തലവന്‍ മിക്ക് മുല്‍വാനി, മുതിര്‍ന്ന ഉപദേഷ്ടാവ് റോബര്‍ട്ട് ബ്ലെയര്‍, ബജറ്റ് മാനേജ്മെന്‍റ് അസോയിയേറ്റ് ഡയറക്ടര്‍ മൈക്കല്‍ ഡഫി എന്നിവരോടാണ് സാക്ഷി പറയാനാവശ്യപ്പെട്ടതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇംപീച്ച്മെന്‍റില്‍ ഡെമോക്രാറ്റ് പാര്‍ട്ടി ശക്തമായി വിശ്വസിക്കുന്നു. അത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിക്കുകയും ചെയ്തതാണ്. ഈ വിചാരണ ന്യായവും വസ്തുതകള്‍ പരിഗണിക്കുന്നതും ആയിരിക്കും. ഭരണഘടന പ്രകാരം ഇംപീച്ച്മെന്‍റ് എല്ലാ അന്തസോടെയും ആണ് നടത്തുന്നതെന്ന് ഷൂമറിന്‍റെ കത്തില്‍ പറയുന്നു.
ഇംപീച്ച്മെന്‍റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് വൈറ്റ്ഹൗസുമായി ആലോചിച്ചതിന് ശേഷം ഒരു തീരുമാനത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം മക്കോണല്‍ പറഞ്ഞിരുന്നു. വൈറ്റ് ഹൗസ് കൗണ്‍സിലുമായി ആലോചിച്ച്് മാത്രമാണ് ഇക്കാര്യങ്ങളിലെല്ലാം ഒരു തീരുമാനമെടുക്കുന്നത്.
ട്രംപ് അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന് ഡിസംബര്‍ 13ന് ഡെമോക്രാറ്റിന്‍റെ നേതൃത്വത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റി ഇംപീച്ച്മെന്‍റിന് അനുകൂലമായി രണ്ട് പ്രമേയങ്ങള്‍ പാസാക്കി. ഇതില്‍ ഒരു പ്രമേയത്തിലെങ്കിലും സഭ ഭൂരിപക്ഷ വോട്ടുകളിലൂടെ അംഗീകാരം നല്‍കിയാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യുമെന്നുറപ്പാക്കാം.
അമേരിക്കന്‍ ഭരണഘടന പ്രകാരം ഇംപീച്ച്മെന്‍റില്‍ ഏക അധികാരം സഭക്കുണ്ട്. വിചാരണക്ക് ശേഷം സെനറ്റിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ അല്ലെങ്കില്‍ 67 സെനറ്റ് അംഗങ്ങള്‍ അനുകൂലമായി വോട്ടുരേഖപ്പെടുത്തണം. എങ്കില്‍ മാത്രമേ ഇംപീച്ച്മെന്‍റ് എന്ന അന്തിമ തീരുമാനം പ്രാബല്യത്തിലാവൂ. നിലവിൽ സെനറ്റിൽ 53 റിപ്പബ്ലിക്കൻ അംഗങ്ങളും 45 ഡെമോക്രാറ്റുകളും രണ്ട് സ്വതന്ത്രരുമുണ്ട്.
എന്നാല്‍ ഈ കണക്കു കൂട്ടലുകളെല്ലാം തെറ്റിക്കുന്ന വാര്‍ത്തകളാണ് പുതിയതായി പുറത്തു വരുന്നത്. ട്രംപിനെതിരെ വോട്ടു ചെയ്യാനിരുന്ന ഒരംഗം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് കൂറുമാറുമെന്നാണ് വിവരം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാവിന്‍റേതാണ് പുതിയ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. ട്രംപിനെതിരെ വോട്ട് ചെയ്താന്‍ അടുത്ത വര്‍ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്നാണ് പലരുടേയും ഭയം. ഇതിലൂടെ നേരിടേണ്ടിവരുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഇവര്‍ ഭയക്കുന്നുണ്ടെന്നാണ് പെട്ടെന്നുള്ള പാര്‍ട്ടി കൂറുമാറ്റത്തിലൂടെ സൂചിപ്പിക്കുന്നത്.