രണ്ടാം കൂടിക്കാഴ്ചക്കായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും ഹനോയിലെത്തി. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ട്രംപിനും കിമ്മിനുമൊപ്പം ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ കൂടി പങ്കെടുക്കും.
ട്രംപ്- കിം വിയറ്റ്നാം ഉച്ചക്കോടി ഇന്ന് - വിയറ്റ്നാം ഉച്ചക്കോടി
സിംഗപ്പൂര്‍ കൂടിക്കാഴ്ചക്കുശേഷം ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും ആണവായുധ ശേഖരം നശിപ്പിക്കുന്ന കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ല.
![ട്രംപ്- കിം വിയറ്റ്നാം ഉച്ചക്കോടി ഇന്ന്](https://etvbharatimages.akamaized.net/etvbharat/images/768-512-2559707-881-37b6bcff-d32d-4382-95e2-c5c5b6be89fc.jpg)
സിംഗപ്പൂരില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചക്കുശേഷം എട്ടുമാസം പിന്നിടുമ്പോഴാണ് ഇരുവരും തമ്മില്‍ വീണ്ടും ചര്‍ച്ചക്ക് വേദിയൊരുങ്ങുന്നത്. ആണവ നിരായുധീകരണം പ്രധാന അജന്‍ണ്ടയായ ആദ്യ കൂടിക്കാഴ്ച പൂര്‍ണമായും ഫലം കാണാത്ത സാഹചര്യത്തിലാണ് ഇരുവരും വീണ്ടും കാണുന്നത്. എന്നാല്‍ ഇത്തവണയും ഇക്കാര്യത്തില്‍ കിമ്മിന്‍റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
1950ല്‍ നടന്ന കൊറിയന്‍ യുദ്ധത്തിനുശേഷം 2018ലാണ് സിംഗപ്പൂര്‍ ഉച്ചക്കോടിയില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ ആദ്യമായി കൂടിക്കാഴ്ചക്ക് തയ്യാറായത്. ആണവായുധ കരാറില്‍ നിന്ന് ഉത്തരകൊറിയ പിന്മാറുകയും ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമുള്ള ആയുധ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തത് അമേരിക്കക്ക് കിം ഭരണകൂടത്തോട് കനത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. തുടര്‍ന്ന് കിം ആയുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.