യുഎസ് സൈനിക താവളത്തില്‍ വെടിവെയ്പ്പ്; അനുശോചനമറിയിച്ച് സൗദി രാജാവ് - Saudi king calls Trump
സൗദി അറേബ്യയിലെ സൽമാൻ രാജാവ് തന്‍റെ അനുശോചനവും സഹതാപവും അറിയിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു
വാഷിംഗ്ടൺ:യുഎസ് സൈനിക താവളത്തിൽ മൂന്ന് പേരെ വെടിവെച്ച് കൊന്നത് സൗദി പൗരനാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദി രാജാവ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ചതായി റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ സൽമാൻ രാജാവ് തന്‍റെ അനുശോചനവും സഹതാപവും അറിയിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഫ്ലോറിഡയിലെ നേവൽ എയർ സ്റ്റേഷൻ പെൻസകോളയിലാണ് വെയിവെയ്പ്പുണ്ടായത്. യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സൈനിക താവളത്തിൽ പരിശീലനം നേടിയിരുന്ന സൗദി പൗരനാണ് വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെയ്പ്പ് ഭീകരവാദവുമായി ബന്ധപ്പെട്ടാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.