കേരളം

kerala

ETV Bharat / international

ബാഗ്‌ദാദിയുടെ മരണം; ട്രംപിന് സൗദിയുടെ അഭിനന്ദനം - Saudi crown prince news

സിറിയയില്‍ അമേരിക്ക നടത്തിയ സൈനിക നടപടിക്കിടെ അബൂബക്കര്‍ അല്‍ ബാഗ്‌ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു

മുഹമ്മദ് ബിന്‍ സല്‍മാന്‍

By

Published : Oct 29, 2019, 12:31 PM IST

വാഷിങ്ടണ്‍:ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്‌ദാദിയുടെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് സൗദി അറേബ്യയുടെ അഭിനന്ദനം. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് അഭിനന്ദനം അറിയിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ഞായറാഴ്ചയാണ് സിറിയയില്‍ അമേരിക്ക നടത്തിയ സൈനിക നടപടിക്കിടെ ബാഗ്‌ദാദി മരിച്ചതായി ട്രംപ് ലോകത്തെ അറിയിച്ചത്. സൈന്യം പിന്തുടര്‍ന്നതോടെ മൂന്നു മക്കളേയും ചേര്‍ത്ത് പിടിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കെട്ടിടത്തില്‍ നിന്ന് 11 കുട്ടികളേയും രക്ഷപെടുത്തി.

അഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന ബാഗ്ദാദി 250 ഓളം പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ സ്ഫോടനത്തിന് ശേഷം ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാഗ്‌ദാദിയുടെ വിവരം നല്‍കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details