മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതക ശേഷം ലോകരാജ്യങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സൗദി അമേരിക്കയിലെ അംബാസഡറെ മാറ്റി നിയമിച്ചിരിക്കുന്നത്. ഖാലിദ് ബിൻ സൽമാനെ സ്ഥാനത്ത്നിന്ന് നീക്കം ചെയ്താണ് റിമ ബിന്‍ത് രാജകുമാരിയെ അംബാസഡറായി സൗദി നിയമിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ ഇളയ സഹോദരനും വിദേശകാര്യ മന്ത്രിയുമായിരുന്നു ഖാലിദ് ബിൻ സൽമാൻ.
അമേരിക്കയിലെ സൗദി അംബാസഡറായി റിമ ബിന്‍ത് ബാന്തര്‍ രാജകുമാരി നിയമിതയായി - saudi american ambassador
ആദ്യമായാണ് സൗദി അറേബ്യ വനിതയെ അമേരിക്കയിലെ അംബാസഡറായി നിയമിക്കുന്നത്.
അമേരിക്കയില്‍ ഏറെ കാലം സൗദി അംബാസഡറായിരുന്ന ബാന്തര്‍ രാജകുമാരന്‍റെ മകളാണ് റിമ രാജകുമാരി. സൗദിയിലെ വനിതാ ശാക്തീകരണ മേഖലയില്‍ സജീവമാണ് ഇവര്‍. സൗദിയിലെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി മേധാവി ആയിരുന്ന റിമ, കായിക രംഗത്തെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ മുന്‍ കയ്യെടുത്തിരുന്നു.
ഖഷോഗിയുടെ മരണത്തിൽ കടുത്ത പ്രതിഷേധമാണ് സൗദിക്കെതിരെഉയർന്ന്വന്നത്. എന്നാൽ ഏഷ്യയിലെ പ്രധാന രാജ്യങ്ങള്‍ സൗദിയെ തള്ളിപ്പറഞ്ഞിരുന്നില്ല. പാശ്ചാത്യ നാടുകളെ കൂടെ സൗദിയോട് അടുപ്പിക്കാനാണ് പുതിയ നിയമനങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.