വാഷിങ്ടണ്‍ :യുക്രൈനെതിരായ ആക്രമണം ഉടന്‍ അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്ത് റഷ്യ. അതേസമയം പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. പ്രമേയത്തെ അനുകൂലിച്ച് 11 വോട്ടുകളും എതിര്‍ത്ത് റഷ്യയുടെ ഒരു വോട്ടുമാണ് ഉണ്ടായത്.
യുഎസും അല്‍ബേനിയുമാണ് കരട് പ്രമേയം തയ്യാറാക്കിയത്. ജെര്‍മനി,യുകെ , ന്യൂസിലാന്‍ഡ്, നോര്‍വെ , പോളണ്ട്, റൊമേനിയ, തുടങ്ങി 14 രാജ്യങ്ങള്‍ പ്രമേയത്തെ പിന്താങ്ങി. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യുക്രൈനിന്‍റെ അതിര്‍ത്തിക്കുള്ളിലെ ആ രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും കരട് പ്രമേയം പൂര്‍ണ പിന്തുണ നല്‍കുന്നു. ഉടനെത്തന്നെ യുക്രൈനിലെ ആക്രമണം നിരുപാധികം അവസാനിപ്പിക്കണമെന്നും, കിഴക്കന്‍ യുക്രൈനിലെ ഡൊണെസ്ക്, ലുഹാന്‍സ്ക് പ്രദേശങ്ങളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ച തീരുമാനം പിന്‍വലിക്കണമെന്നും റഷ്യയോട് പ്രമേയം ആവശ്യപ്പെടുന്നു.
രക്ഷാസമിതിയിലെ സ്ഥിരം അംഗമെന്ന നിലയില്‍ റഷ്യയ്ക്ക് വീറ്റോ അധികാരം ഉള്ളതിനാല്‍ പ്രമേയം പാസാവില്ലെന്ന് ഉറപ്പായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യമാണ് പാശ്ചാത്യ ശക്തികള്‍ക്കുണ്ടായിരുന്നത്. പ്രമേയം രക്ഷാസമിതിയില്‍ പാസാവാത്ത സാഹചര്യത്തില്‍ യുഎന്‍ പൊതുസഭയില്‍ സമാന പ്രമേയം അവതരിപ്പിക്കാനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനം. 193 അംഗ പൊതുസഭയില്‍ വീറ്റോ അധികാരം ആര്‍ക്കുമില്ല.
ALSO READ:LIVE UPDATES: യുദ്ധക്കളമായി യുക്രൈൻ: ആശങ്കയോടെ ലോക രാജ്യങ്ങള്‍