കേരളം

kerala

ETV Bharat / international

LIVE UPDATE | കൂട്ടപലായനം തുടരുന്നു; സമാധാനം അകലെ ? - live update

Russia Ukraine War  Russia Ukraine News  Russia attack Ukraine  Russia-Ukraine War Crisis  Russia-ukraine conflict  Russia Ukraine News  live update  റഷ്യ യുക്രൈൻ യുദ്ധം
റഷ്യൻ സൈനിക വിമാനം വെടിവെച്ചിട്ടു

By

Published : Mar 3, 2022, 12:25 PM IST

Updated : Mar 3, 2022, 7:40 PM IST

19:38 March 03

സൈനിക വ്യൂഹത്തിന്‍റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് റഷ്യ

  • യുക്രൈൻ തലസ്ഥാന നഗരമായ കീവിലേക്ക് നീങ്ങുന്ന സൈനിക വ്യൂഹത്തിന്‍റെ പുതിയ ദൃശ്യങ്ങള്‍ റഷ്യ പുറത്ത് വിട്ടു.

19:25 March 03

ചെർണിഹിവിലും ജനവാസ മേഖലകള്‍ ആക്രമിച്ച് റഷ്യ

  • ചെർണിഹിവിൽ ആക്രമണം കടുപ്പിച്ച് റഷ്യ. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങള്‍ തകർത്തു.

19:19 March 03

സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ 400 പേരെ രക്ഷപെടുത്തി യക്രൈൻ സേന

  • റഷ്യൻ ആക്രമണത്തിൽ തകർന്ന കീവിലെ ജനവാസ മേഖലയിൽ നിന്ന് സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ 400 പേരെ രക്ഷപ്പെടുത്തി യുക്രൈൻ സേന

18:25 March 03

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 6400 പേരെ തിരികെയെത്തിച്ചെന്ന് ഇന്ത്യ

  • ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 6400 പേരെ യുക്രൈനിൽ നിന്ന് തിരിച്ചെത്തിച്ചെന്ന് ഇന്ത്യ. 18 വിമാനങ്ങള്‍ കൂടി ദൗത്യത്തിനായി ഷെഡ്യൂള്‍ ചെയ്്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം

17:56 March 03

റഷ്യ- യുക്രൈൻ ചർച്ച അൽപസമയത്തിനകം

  • റഷ്യ- യുക്രൈൻ ചർച്ച ഇന്ത്യൻ സമയം 6.30ന് ബെലാറുസ്, പോളണ്ട് അതിർത്തിയിൽ. ചർച്ചയ്ക്കുള്ള യുക്രൈൻ സംഘം പുറപ്പെട്ടു

17:55 March 03

കേഴ്സണ്‍ നഗരം പൂർണമായി പിടിച്ചെടുത്ത് റഷ്യ

  • കേഴ്സണ്‍ നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് റഷ്യ. ഭരണ കേന്ദ്രത്തിന്‍റെ പൂർണ നിയന്ത്രണം റഷ്യ ഏറ്റെടുത്തു.

17:55 March 03

യുക്രൈന് ഡ്രോണുകള്‍ നൽകി ലാത്വിയ

  • യുക്രൈന് 90 ഡ്രോണുകള്‍ നൽകി ലാത്വിയ

17:55 March 03

കൊല്ലപ്പെടുകയും , പരിക്ക് പറ്റുകയും ചെയ്ത റഷ്യ സൈനികരുടെ എണ്ണം 9000 എന്ന് യുക്രൈൻ

  • കൊല്ലപ്പെടുകയും , പരിക്ക് പറ്റുകയും ചെയ്ത റഷ്യ സൈനികരുടെ എണ്ണം 9000 എന്ന് യുക്രൈൻ. 217 ടാങ്കുകളും 31 ഹെലികോപ്ടറുകള്‍ തകർത്തെന്നും യുക്രൈൻ അവകാശപ്പെട്ടു.

17:55 March 03

മരിയുപോളിൽ ഭക്ഷണ വിതരണം ഉള്‍പ്പടെ റഷ്യ തടയുന്നതായി യുക്രൈൻ

  • മരിയുപോളിലെ ജനവാസ മേഖലകളിൽ റഷ്യ ആക്രമണം നടത്തുകയാണെന്ന് യുക്രൈൻ. വൈദ്യുതി റഷ്യൻ സേന തകർത്തെന്നും , ഭക്ഷണ വിതരണം തടസപ്പെടുത്തിയെന്നും മരിയുപോള്‍ സിറ്റി കൗണ്‍സിൽ ആരോപിച്ചു.

17:54 March 03

പലായനം ചെയ്തത് 575000ത്തിൽ അധികം പേർ

  • യുക്രൈനിൽ 575000ത്തിലധികം പേർ രാജ്യം വിട്ടതായി യുഎൻ

17:54 March 03

യുക്രൈൻ പ്രതിരോധം തുടരുകയാണെന്ന് സെലൻസ്കി

  • യുക്രൈൻ ശക്തമായ ചെറുത്ത് നിൽപ്പ് തുടരുകയാണെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. രാജ്യത്ത് റഷ്യൻ മിസൈൽ ആക്രമണം തുടരുകയാണ്. കരമാർഗമുള്ള ആക്രമണങ്ങളിൽ പലതും ഫലപ്രദമായി പ്രതിരോധിക്കാൻ തങ്ങള്‍ക്കായി. റഷ്യ ജനവാസ മേഖലകളിൽ ആക്രമണം അഴിച്ചുവിടുന്നതായും പുതിയ വീഡിയോ സന്ദേശത്തിൽ സെലൻസ്കി പറഞ്ഞു.

14:40 March 03

റഷ്യൻ സൈനിക വിമാനം വെടിവെച്ചിട്ടു

  • റഷ്യൻ സൈനിക വിമാനം വെടിവെച്ചിട്ടെന്ന് യുക്രൈൻ

14:40 March 03

എണ്ണ സംഭരണ കേന്ദ്രത്തിൽ വ്യോമാക്രമണം

  • ചെർണിഹിവിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ വ്യോമാക്രമണം.

13:37 March 03

498 റഷ്യൻ സൈനികർ മരിച്ചെന്ന് യുകെ പ്രതിരോധ മന്ത്രാലയം

  • ഏറ്റുമുട്ടലിൽ ഇതുവരെ 498 റഷ്യൻ സൈനികർ മരിച്ചെന്ന് യുകെ പ്രതിരോധ മന്ത്രാലയം. 1597 പേർക്ക് പരിക്ക് പറ്റി. കീവിനെ ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യൻ സൈനിക വ്യൂഹത്തിന്‍റെ വേഗത കുറഞ്ഞെന്നും യുകെ ഡിഫൻസ് ഇന്‍റലിജൻസ്റിപ്പോർട്ട് ചെയ്യുന്നു

13:20 March 03

അന്താരാഷ്ട്ര സഹായം അഭ്യർഥിച്ച് യുക്രൈൻ

  • റഷ്യൻ നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ കൊള്ളയും കൊലപാതകങ്ങളും നടക്കുമെന്ന് യുക്രൈൻ. ഭക്ഷണവും മരുന്നുകളും ഉള്‍പ്പടെയുള്ള സഹായങ്ങള്‍ തങ്ങളിലേക്ക് എത്താൻ ആന്താരാഷ്ട്ര സഹായം വേണമെന്നും യുക്രൈന്‍റെ അഭ്യർഥന

13:01 March 03

യുക്രൈന് കൂടുതൽ പ്രതിരോധ സഹായവുമായി ജർമനി

യുക്രൈന് 2700 ആന്‍റി എയൽ മിസൈൽസ് നൽകി ജർമനി

12:57 March 03

പാരലിമ്പിക്സിലും റഷ്യക്ക് വിലക്ക്

പാരലിമ്പിക്സിൽ റഷ്യക്കും ബെലാറുസിനും വിലക്ക്

12:29 March 03

മരിയുപോളിന്‍റെ നിയന്ത്രണം നഷ്‌ടമായിട്ടില്ലന്ന് യുക്രൈൻ

  • മരിയുപോളിന്‍റെ നിയന്ത്രണം നഷ്‌ടമായില്ലന്ന് യുക്രൈൻ. രൂക്ഷമായ ഷെല്ലാക്രമണം പ്രദേശത്ത് നടക്കുന്നുണ്ടെങ്കിലും യുക്രൈൻ തിരിച്ചടിക്കുകയാണെന്നും യുക്രൈൻ ആർമി അവകാശപ്പെടുന്നു.

12:03 March 03

യുക്രൈനെ പ്രശംസിച്ച് ടൈം മാഗസിൻ കവർ പേജ്

  • യുക്രൈനെ പ്രശംസിച്ച് ടൈം മാഗസിൻ. യുക്രൈന്‍റെ പതാക ഡിസൈൻ ചെയ്‌തിരിക്കുന്ന കവർ പേജിൽ സെലൻസ്‌കി യൂറോപ്യൻ യൂണിയനിൽ നടത്തിയ വികാര പരമായ പ്രസംഗത്തിലെ വാക്കുകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. സെലൻസ്‌കിയും ഹീറോസും എന്ന ക്യാപ്ഷനും കവർ പേജിൽ നൽകിയിട്ടുണ്ട്.

കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ചത് അറിയാൻ;അയയാതെ റഷ്യ ; യുദ്ധക്കെടുതിയിൽ യുക്രൈൻ

Last Updated : Mar 3, 2022, 7:40 PM IST

ABOUT THE AUTHOR

...view details