മിനെറോ:ബ്രസീലിയന്‍ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ പഴയ ക്ലബായ ക്രൂസെയ്‌റോയാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. രോഗത്തെത്തുടര്‍ന്ന് ക്ലബിന്‍റെ 101-ാം വാർഷിക ദിനമായ രണ്ടാം തിയതിയിലെ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തില്ല.
ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാൾഡോയ്ക്ക് കൊവിഡ് - ബ്രസീല്‍ ഇന്നത്തെ വാര്‍ത്ത
കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്രൂസെയ്‌റോ ക്ലബിന്‍റെ 101-ാം വാർഷിക ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.
ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാൾഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ALSO READ:Florona | ഒമിക്രോണിന് പിന്നാലെ ഫ്ലൊറോണ, സ്ഥിരീകരിച്ച് ഇസ്രയേൽ ; രോഗബാധ ഗർഭിണിയിൽ
"ഞായറാഴ്ച രാവിലെ റൊണാൾഡോയ്‌ക്ക് കൊവിഡ് പോസിറ്റീവായി. ഇക്കാരണത്താല്‍ അദ്ദേഹത്തിന് ബെലോ ഹൊറിസോണ്ടിലേക്ക് എത്താന്‍ കഴിയില്ല. ക്ലബിന്‍റെ വാർഷിക ചടങ്ങില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിയില്ല.'' ക്രൂസെയ്‌റോ ക്ലബ് ഞായറാഴ്ച ട്വീറ്റ് ചെയ്‌തു. ഈ ക്ലബിന്‍റെ ഭൂരിഭാഗം ഓഹരികളും 45കാരനായ റൊണാള്‍ഡോ അടുത്തിടെ സ്വന്തമാക്കിയിരുന്നു.