ലോകത്തിലെ ഏറ്റവും വലിയ വിമാനം റോക്കിന്‍റെ പരീക്ഷണ പറക്കല്‍ വിജയകരം. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴരയോടെ കാലിഫോര്‍ണിയയിലെ മൊഹാവി മരുഭൂമിക്ക് മുകളിലൂടെ ആയിരുന്നു റോക്ക് ചിറക് വിരിച്ച് കന്നിയങ്കത്തില്‍ വിജയക്കൊടി പാറിച്ചത്. ഏകദേശം രണ്ടര മണിക്കൂര്‍ സമയം മൊഹാവിയില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് ആകാശവിസ്മയം ഒരുക്കിയതിന് ശേഷമാണ് റോക്ക് മൊഹാവി എയർ ആൻഡ് സ്പേസ് പോർട്ടിൽ തിരിച്ചിറക്കിയത്.
പരീക്ഷണപറക്കല്‍ ഗംഭീരമാക്കി ലോകത്തെ ഏറ്റവും വലിയ വിമാനം 'റോക്ക്' - റോക്ക്
ഉപഗ്രവ വിക്ഷേപണങ്ങള്‍ക്ക് മറ്റൊരു ബദില്‍ എന്ന ചിന്തയിലൂടെയാണ് റോക്കിന് നിര്‍മ്മാതാക്കള്‍ ജന്മം നല്‍കുന്നത്
രണ്ട് വിമാനങ്ങള്‍ ചേര്‍ത്ത് വച്ചതുപോലെയാണ് രൂപമുള്ള റോക്കിന് രണ്ട് ഫുട്ബോള്‍ മൈതാനത്തേക്കാള്‍ വലിപ്പമുണ്ട്. എന്നാല്‍ സാധാരണ എയര്‍പോട്ടുകളുടെ റണ്‍വേയിലൂടെയും റോക്കിന് പറന്നുയരാന്‍ സാധിക്കുന്നതാണ്. ഉപഗ്രവ വിക്ഷേപണങ്ങള്‍ക്ക് മറ്റൊരു ബദില്‍ എന്ന ചിന്തയിലൂടെയാണ് റോക്കിന് നിര്‍മ്മാതാക്കള്‍ ജന്മം നല്‍കുന്നത്. 5 ലക്ഷം പൗണ്ട് വരെ ഭാരമുള്ള റോക്കറ്റുകളും ബഹിരാകാശപേടകങ്ങളും വഹിച്ച് അവയെ 35,000 അടി വരെ ഉയരത്തിലെത്താന്‍ റോക്കിന് സാധിക്കുന്നതാണ്.
ആദ്യ പറക്കലില്‍ തന്നെ മുന്നൂറ് കിലോമീറ്ററിലധികം വേഗത കൈവരിക്കാനും 17000 അടി ഉയരത്തില്‍ പറക്കാനും റോക്കിന് സാധിച്ചു. റോക്കിന്‍റെ സഹായത്തോടെ അടുത്ത് തന്നെ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കുമെന്നാണ് നിര്‍മ്മാതാക്കളായ സ്ട്രാറ്റോലോഞ്ച് പറയുന്നത്.