കേരളം

kerala

ETV Bharat / international

ഇംപീച്ച്മെന്‍റില്‍ സമ്മിശ്ര പ്രതികരണം; വിധിക്ക് അനുകൂല-പ്രതികൂല റാലികള്‍

മഹത്തായ നിമിഷമെന്ന് ജോ ബിഡന്‍. ട്രംപിന് അനുകൂല മുദ്രാവാക്യവുമായി പ്രതിഷേധം.

Response of democrats  jo biden  ജോ ബിഡന്‍  ഇംപീച്ച്മെന്‍റ്  ഡൊണാള്‍ഡ് ട്രംപ്
ഇംപീച്ച്മെന്‍റില്‍ സമ്മിശ്ര പ്രതികരണം; വിധിക്ക് അനുകൂല-പ്രതികൂല റാലികള്‍

By

Published : Dec 19, 2019, 12:17 PM IST

വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തതില്‍ അനുകൂലമായും പ്രതികൂലമായും ആണ് പ്രതികരണം. മുന്‍ യു എസ് വൈസ് പ്രസിഡന്‍റ് ജോ ബിഡന്‍ ആണ് വിഷയത്തില്‍ ആദ്യം പ്രതികരിച്ച പ്രമുഖ വ്യക്തി. നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ നിമിഷമാണിതെന്നായിരുന്നു ജോ ബിഡന്‍റെ പ്രതികരണം. അമേരിക്കയില്‍ ആരും നിയമത്തിന് അതീതരല്ല. പ്രസിഡന്‍റ് പോലും അല്ലെന്നും ജോ ബിഡന്‍ ട്വീറ്റ് ചെയ്തു.

നിയമവാഴ്ചയെയും ദേശീയ സുരക്ഷയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള നീക്കമാണന്ന് അമേരിക്കന്‍ മുന്‍ നാവിക ഇന്‍റലിജന്‍സ് ഓഫീസറും 2012 മുതല്‍ സൗത്ത് ബെന്‍ഡ്, ഇന്ത്യാന മേയറുമായ പീറ്റര്‍ പോള്‍ മോണ്ട് ഗോമറി ബൂട്ടിജിജ്.
നമ്മുടെ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ട്രംപിനെ ഇംപീച്ച് ചെയ്തതില്‍ സമ്മിശ്ര പ്രതികരണം

അമേരിക്കന്‍ ജനാധിപത്യത്തിന് ഇത് ദുഖകരവും അനിവാര്യവുമായ ദിവസമാണെന്ന് മുന്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബെര്‍ണി സാണ്ടേഴ്സ് പ്രതികരിച്ചു. ഇംപീച്ചിനായി ഹൗസ് വോട്ടു ചെയ്തു. അതാണ് സത്യമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഇംപീച്ച്മെന്‍റ് നടപടിയില്‍ ലോക നേതാക്കന്‍ ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സാധാരണക്കാരായ ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ഇംപീച്ച്മെന്‍റിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയ സമയം മുതല്‍ ഇംപീച്ച്മെന്‍റിനെ അനുകൂലിക്കുന്നവരുടേയും പ്രതിരോധിക്കുന്നവരുടേയും പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇത്രയും മികച്ച തീരുമാമെടുത്തത് ഭാവി തലമുറക്ക് വേണ്ടിയാണെന്ന് ചിലര്‍ പ്രതികരിച്ചപ്പോള്‍ മിഷിഗണിലെ ബാറ്റില്‍ ക്രീക്കില്‍ വന്‍ ജനക്കൂട്ടമാണ് ട്രംപിന് അനുകൂല മുദ്രാവാക്യം വിളിച്ചത്.

ABOUT THE AUTHOR

...view details