ന്യൂയോർക്ക് : ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിന് മത-രാഷ്ട്രീയ ഒത്തുകൂടലുകൾ കാരണമായെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്ത് അടുത്തിടെ നടന്ന മതപരമായ കൂടിച്ചേരലുകളും രാഷ്ട്രീയ റാലികളും കൊറോണ വൈറസുകളുടെ വ്യാപനത്തെ സഹായിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന ബുധനാഴ്ച പ്രസിദ്ധീകരിച്ച കൊവിഡ് -19 വീക്ക്ലി എപ്പിഡെമോളജിക്കൽ അപ്‌ഡേറ്റ് പ്രകാരം 2020 ഒക്ടോബറിലാണ് കൊറോണ വൈറസിന്റെ ബി .1.617 വകഭേദം ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കാൻ ഈ വകഭേദങ്ങൾ കാരമായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.