വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ അമേരിക്കന്‍ സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിന്‍റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ അധികാരം ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തല്‍ എന്നീ പരാതികള്‍ രണ്ടായാണ് പരിഗണിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ 48 നെതിരെ 52 വോട്ടുകള്‍ക്കും, കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയെന്ന കേസില്‍ 47 നെതിരെ 53 വോട്ടുകള്‍ക്കുമാണ് റിപ്പബ്ലിക്കന്‍സ് ജയിച്ചത്. പിന്നാലെ ട്രംപിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. സെനറ്റിലെ വിജയത്തില്‍ നാളെ പ്രതികരണമറിയിക്കാമെന്ന് പറഞ്ഞ ട്രംപ്. വരുന്ന വര്‍ഷങ്ങളിലും താന്‍ തന്നെ ആയിരിക്കും അമേരിക്കയുടെ പ്രസിഡന്‍റ് എന്ന് പ്രസ്താവിക്കുന്ന വീഡിയോയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
കരുത്തുകാട്ടി ട്രംപ് ; ഇംപീച്ച്മെന്‍റ് നീക്കം സെനറ്റില്‍ പരാജയപ്പെട്ടു - ഇംപീച്ച്മെന്‍റ്
അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ 48 നെതിരെ 52 വോട്ടുകള്‍ക്കും, കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയെന്ന കേസില്‍ 47 നെതിരെ 53 വോട്ടുകള്‍ക്കുമാണ് റിപ്പബ്ലിക്കന്‍സ് ജയിച്ചത്.
53 അംഗങ്ങളാണ് സെനറ്റില്‍ റിപ്പബ്ലിക്കന്‍സിനുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിറ്റ്റോംനി വോട്ടിങ്ങിൽ ട്രംപിനെതിരെ നിലപാട് സ്വീകരിച്ചു. നാലുമാസം മുൻപ് ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള അമേരിക്കന്‍ ജനപ്രതിനിധി സഭയിൽ ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പാസായിരുന്നു. പിന്നാലെയാണ് നടപടികള്‍ മേല്‍സഭയായ സെനറ്റില്‍ വിഷയമെത്തിയത്. ട്രംപിനെതിരായ ഇംപീച്ച് നടപടികള്‍ സെനറ്റില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് നടപടി നേരിടുന്നത്.