മോസ്കോ:റഷ്യയിലെ തീവ്രവാദ അതിക്രമത്തിനെതിരെ പ്രതിരോധം നടത്താന്‍ സഹായിച്ചതിന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച് പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍.
സഹായിച്ചതിന് ട്രംപിന് നന്ദി പറഞ്ഞ് പുടിന്‍ - യുഎസ്
പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി രണ്ട് റഷ്യന്‍ സ്വദേശികള്‍ അറസ്റ്റിലായിട്ടുണ്ട്.

പ്രത്യേക സേനയെ നിയോഗിച്ച് അമേരിക്ക റഷ്യക്ക് സഹായം നല്‍കിയെന്നാണ് പുടിന്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതുവത്സരാഘോഷ വേളയിൽ സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന രണ്ട് ഭീകരവാദികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി റഷ്യൻ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുരാജ്യങ്ങളും പല വിഷയങ്ങളില്‍ വിരുദ്ധാഭിപ്രായം ആണെങ്കിലും തീവ്രവാദത്തിനെതിരെ തങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും പരസ്പര ധാരണയോടെ ഉറച്ച് നില്‍ക്കുമെന്നും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.