ഒട്ടാവ: ഇന്ത്യൻ വംശജനായ കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥൻ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് സംഭവം. അമൃത്സറിലെ ബ്യാസ് സ്വദേശി ബിക്രംദീപ് സിങ്ങാണ് മരിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ഇദ്ദേഹം കാനഡ ഡെല്‍റ്റ സേനയുടെ ഭാഗമായത്.
കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു - കാനഡ വാർത്തകള്‍
കാനഡയില്‍ പൊലീസ് ഉദ്യോഗസ്ഥനായ ബിക്രംദീപ് സിങ്ങാണ് മരിച്ചത്.

കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു
കൂടുതൽ വായനയ്‌ക്ക്:കാലിഫോർണിയയിൽ ബോട്ട് തകർന്ന് മൂന്ന് മരണം; 24ൽ അധികം പേർക്ക് പരിക്ക്
ഒരു ഷോപ്പിങ് മാളിന്‍റെ പാര്‍ക്കിങ് സ്ഥലത്തുവച്ചാണ് അജ്ഞാതൻ അപ്രതീക്ഷിതമായി വെടിയുതിർത്തത്. സംഭവസ്ഥലത്തുതന്നെ ബിക്രംദീപ് കൊല്ലപ്പെട്ടു. സമഗ്രാന്വേഷണം നടത്തി പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.