ലണ്ടൻ:ഡ്യൂക് ഓഫ് എഡിൻബറോയായിരുന്ന ഫിലിപ്പ് രാജകുമാരൻ്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഏപ്രില്‍ 9 നാണ് അന്തരിച്ചത്. വിൻഡ്‌സർ കാസിലിലെ രാജകുടുംബങ്ങളുടെ പ്രത്യേക പള്ളിയിലായിരുന്നു സംസ്‌കാര ചടങ്. 99 വയസായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പരിഗണിച്ച് 30 പേർക്കാണ് ചടങ്ങിൽ ക്ഷണമുണ്ടായിരുന്നത്. 730 സൈനിക ഉദ്യോഗസ്ഥർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ അകമ്പടി സേവിച്ചത്. രാജകുടുംബാംഗങ്ങൾ ഇത്തവണ സാധാരണ വേഷത്തിലായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഫിലിപ്പ് രാജകുമാരന്‍ ഇനി ഓര്‍മ ; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കാരം
730 സൈനിക ഉദ്യോഗസ്ഥർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ അകമ്പടി സേവിച്ചത്. രാജകുടുംബാംഗങ്ങൾ ഇത്തവണ സാധാരണ വേഷത്തിലായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പരിഗണിച്ച് 30 പേർക്കാണ് ചടങ്ങിൽ ക്ഷണമുണ്ടായിരുന്നത്.
ഫിലിപ്പ് രാജകുമാരൻ്റെ ഭൗതിക ശരീരം സംസ്‌കരിച്ചു; ചടങ്ങുകൾ കൊവിഡ് മാനദണ്ഡം പാലിച്ച്
ഫിലിപ്പ് രാജകുമാരൻ്റെ ഉറ്റസുഹൃത്തായ ബർമയിലെ കൗണ്ടസ് മൗണ്ട് ബാറ്റണും ചടങ്ങിൽ പങ്കെടുത്തു. രാജ്ഞിയുടെ മക്കളുടെയും പേരക്കുട്ടികളുടെയും ജീവിതപങ്കാളികളിൽ ചിലരെയും അതിഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 1947ലാണ് ഫിലിപ്പ് രാജകുമാരൻ എലിസബത്ത് രാജകുമാരിയെ വിവാഹം കഴിച്ചത്. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജ പദവി വഹിച്ച വ്യക്തിയാണ് അദ്ദേഹം.