കേരളം

kerala

ETV Bharat / international

മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടം - അകാപുൽകോ റിസോർട്ട്

റിക്‌ടര്‍ സ്‌കെയിലില്‍ 7.0 തീവ്രതയാണ് രേഖപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.

powerful earthquake  southern Mexico near the resort of Acapulco  resort of Acapulco  മെക്‌സിക്കോ നഗരം  ശക്തമായ ഭൂകമ്പം  അകാപുൽകോ റിസോർട്ട്  മെക്‌സിക്കോ നഗരത്തില്‍ ശക്തമായ ഭൂകമ്പം
മെക്‌സിക്കോ നഗരത്തില്‍ ശക്തമായ ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടം

By

Published : Sep 8, 2021, 9:05 AM IST

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടം. ചൊവ്വാഴ്ച രാത്രി അകാപുൽകോ റിസോർട്ടിന് സമീപം തെക്കൻ മെക്‌സിക്കോയിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ ഒരു മിനിറ്റോളം ഭൂമികുലുക്കം അനുഭവപ്പെട്ടതായാണ് വിവരം. ഭൂകമ്പത്തിന്‍റെ പ്രാഥമിക തീവ്രത റിക്‌ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കൽ സർവേ അധികൃതര്‍ അറിയിച്ചു.

റിസോര്‍ട്ട് നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെ ഗുറേറോയിലെ പ്യൂബ്ലോ മഡേറോയിൽ നിന്ന് എട്ട് കിലോമീറ്റർ കിഴക്ക് - തെക്കുകിഴക്കായിട്ടാണ് ഭൂകമ്പം ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ക്കും പാര്‍ക്ക് ചെയ്‌ത വാഹനങ്ങള്‍ക്കും നാശനഷ്‌ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.

ALSO READ:തുരങ്കമുണ്ടാക്കി മുങ്ങി, അതിസുരക്ഷ ജയിൽചാടിയത് 6 പലസ്‌തീനികള്‍; പകച്ച് ഇസ്രയേൽ

ABOUT THE AUTHOR

...view details