കേരളം

kerala

ETV Bharat / international

മെക്‌സിക്കോയിൽ ശക്തമായ ഭൂചലനം; അഞ്ച് പേർ കൊല്ലപ്പെട്ടു

മെക്‌സിക്കോ തീരദേശങ്ങലിൽ മൂന്ന് മുതൽ പത്ത് അടി വരെ ഉയരത്തിൽ തിരമാലകളുണ്ടാകാനും സുനാമി ഭീഷണിയും ഉണ്ടെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി

Powerful earthquake shakes Mexico  Mexico  മെക്‌സിക്കോ ഭൂചലനം  ഭൂചലനം  മെക്‌സിക്കോ സിറ്റി  earthquake 5 dead  ഓക്‌സാക്ക  Oaxaca
മെക്‌സിക്കോയിൽ ശക്തമായ ഭൂചലനം; അഞ്ച് പേർ കൊല്ലപ്പെട്ടു

By

Published : Jun 24, 2020, 9:27 AM IST

മെക്‌സിക്കോ സിറ്റി: തെക്കൻ മെക്‌സിക്കോയിൽ ശക്തമായ ഭൂചലനം. ഭൂചലനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ ആയിരത്തോളം പേർ പാലായനം ചെയ്യുകയും നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്‌ടം സംഭവിക്കുകയും ചെയ്‌തു. ആരാധനാലയങ്ങൾ, പാലങ്ങൾ, ഹൈവേകൾ തുടങ്ങിയവക്കും നാശനഷ്‌ടമുണ്ടായി. മെക്‌സിക്കോയുടെ തെക്കൻ പസഫിക് തീരത്ത് രാവിലെയാണ് ഭൂചലനം ഉണ്ടായതെന്ന് അമേരിക്കൻ ജിയോളജിക് സർവേ അറിയിച്ചു. ഓക്‌സാക്ക സംസ്ഥാനത്തെ സാന്താ മരിയ സപോട്ടിറ്റ്‌ലാനിൽ നിന്ന് 12 കിലോമീറ്റർ തെക്കുപടിഞ്ഞാറായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഗ്വാട്ടിമാലയില്‍ തെക്കും മധ്യ മെക്‌സിക്കോയിലും ഭൂചലനം അനുഭവപ്പെട്ടു.

മെക്‌സിക്കോയിൽ ശക്തമായ ഭൂചലനം; അഞ്ച് പേർ കൊല്ലപ്പെട്ടു

ഭൂചലനത്തിന് മുമ്പ് തന്നെ ജനങ്ങൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തുകടക്കാൻ മതിയായ മുന്നറിയിപ്പോടെ അലാറങ്ങൾ മുഴങ്ങി. ചില മേഖലകളിൽ വൈദ്യുതി മുടങ്ങി. മെക്‌സിക്കോയിൽ ഉണ്ടായിട്ടുള്ള 140 ലധികം ഭൂചലനങ്ങളിൽ ഭൂരിഭാഗവും തീവ്രത കുറഞ്ഞതായിരുന്നുവെന്ന് മെക്‌സിക്കോ പ്രസിഡന്‍റ് ആൻഡ്രൂസ് മാനുവൽ എൽപെസ് ഒബ്രഡോർ പറഞ്ഞു. ഭൂചലനത്തിന് ശേഷവും തെരുവുകളിലും നടപ്പാതകളിലും ആളുകൾ കൂട്ടമായി ഇപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ട്. പൊലീസ് ഹെലികോപ്‌ടറുകളിൽ നിരീക്ഷണം നടത്തുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കണമെന്ന് നിർദേശമുണ്ടായിട്ടും ആരും പാലിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു. മെക്‌സിക്കോ സിറ്റിയിലെ ഒരു സൈനിക ക്യാമ്പ് കൊവിഡ് ആശുപത്രിയായി മാറ്റി. തീരദേശ മേഖലയായ ഹുവാറ്റുൽകോയിലും ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനത്തിന് മുമ്പ് തന്നെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സാധിച്ചുവെന്ന് ഹുവാറ്റുൽകോയിലെ ഹോട്ടൽ ജീവനക്കാർ പറയുന്നു.

ഓക്‌സാക്ക സിറ്റിയിലും നാശനഷ്‌ടങ്ങൾ സംഭവിച്ചു. ഏകദേശം രണ്ട് കോടി ജനങ്ങൾക്ക് ശക്തമായ ഭൂചലനം അനുഭവിച്ചിട്ടുണ്ടാകുമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. കഴിഞ്ഞ 35 വർഷത്തിനിടയിൽ തീവ്രത കൂടിയ ഏഴ് ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. 1985 ൽ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പതിനായിരത്തോളം പേർ മരിച്ചു. ഇപ്പോൾ സംഭവിച്ച ശക്തമായ ഭൂചലനത്തിൽ കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്ന് ഭൂകമ്പശാസ്ത്രജ്ഞൻ പോൾ എർലെ പറഞ്ഞു. മെക്‌സിക്കോ തീരദേശങ്ങലിൽ മൂന്ന് മുതൽ പത്ത് അടി വരെ ഉയരത്തിൽ തിരമാലകളുണ്ടാകാനും സുനാമി ഭീഷണിയും ഉണ്ടെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി. മധ്യ അമേരിക്ക, പെറു, ഇക്വഡോർ എന്നിവിടങ്ങളിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details