കാൾഡ്‌വെല്ലിലെ അപ്പാർട്ട്മെന്‍റിൽ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു - അപ്പാർട്ട്മെന്റിൽ വെടിവയ്പ്
അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. മുതിർന്ന പൗരന്മാർക്കുള്ള പോസ്റ്റ്‌വാർട്ട് അപ്പാർട്ട്മെന്‍റിലാണ് വെടിവയ്പുണ്ടായത്.
കാൾഡ്‌വെല്ലിലെ അപ്പാർട്ട്മെന്‍റിൽ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ:കാൾഡ്‌വെല്ലിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്. പ്രദേശിക സമയം വൈകുന്നേരം നാല് മണിക്കാണ് മുതിർന്ന പൗരന്മാർക്കുള്ള പോസ്റ്റ്‌വാർട്ട് അപ്പാർട്ട്മെന്‍റിൽ വെടിവയ്പുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും അപ്പാർട്ട്‌മെന്‍റിലെ താമസക്കാരാണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.