വാഷിങ്ടൺ: 'ഹൗഡി മോഡി' പരിപാടിയോടനുബന്ധിച്ച് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകാ പരമായ നീക്കത്തിലൂടെ ലോകശ്രദ്ധ നേടി. ഹൂസ്റ്റൺ എയർപോർട്ടിൽ ലഭിച്ച ഔദ്യോഗിക സ്വീകരണത്തിനിടെ തനിക്ക് ലഭിച്ച ബൊക്കെയിൽ നിന്ന് നിലത്ത് വീണ പൂവ് തിരികെയെടുക്കുന്ന മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
അമേരിക്കയിലും മോദിയുടെ ‘സ്വച്ഛ് ഭാരത്’; നിലത്തു വീണ പൂവെടുത്ത് മാതൃക - PM Modi's 'down to earth' gesture at Houston airport leaves netizens impressed!
പൂവെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു
എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയ യു.എസ് അധികൃതരിലൊരാൾ മോദിക്ക് നൽകിയ ബൊക്കെയിൽ നിന്ന് ഒരു പൂവ് നിലത്ത് വീണു. ഇത് ശ്രദ്ധയിൽപ്പെട്ട മോദി നിലത്തേക്ക് കുനിഞ്ഞ് പൂവ് എടുത്ത് സുരക്ഷ ഉദ്യോഗസ്ഥന് കൈമാറി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തുക്കഴിഞ്ഞു. മോദിയുടെ പ്രധാന പദ്ധതിയായ 'സ്വച്ഛതാ അഭിയാ'ന്‍റെ സന്ദേശമാണ് അദ്ദേഹം നൽകിയതെന്ന് ചിലർ ട്വിറ്ററില്‍ കുറിച്ചു. അതേസമയം പ്രോട്ടോകോൾ പോലും ശ്രദ്ധിക്കാതെ നിലത്ത് വീണ പൂവെടുക്കുന്ന മോദി ലാളിത്യത്തിന്‍റെ പ്രതീകമാണെന്നാണ് സാമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ വിശേഷിപ്പിച്ചത്.