ന്യൂയോര്‍ക്ക്: ഹ്യൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തും. ന്യൂയോര്‍ക്കില്‍ നടക്കുന്ന 74-ാമത് ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തിനിടയിലായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക. പ്രാദേശിക സമയം ഉച്ചക്ക് 12.15ന് (ഇന്ത്യന്‍ സമയം രാത്രി 9.45) ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ന്യൂയോര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കശ്മീര്‍, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
മോദി - ട്രംപ് കൂടിക്കാഴ്ച ഇന്ന് - മോദി- ട്രംപ് കൂടിക്കാഴ്ച ഇന്ന്
ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ കശ്മീര്‍, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും
മോദി- ട്രംപ് കൂടിക്കാഴ്ച ഇന്ന്
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മധ്യസ്ഥത ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്നലെ ഡോണാള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂയേര്‍ക്കില്‍ വച്ച് നരേന്ദ്ര മോദിയെ കാണാന്‍ ഇമ്രാന്‍ ഖാനോട് ട്രംപ് ആവശ്യപ്പെട്ടു.
Last Updated : Sep 24, 2019, 10:27 AM IST