'ഹൗഡി മോദി' ഫോട്ടോ ഫ്രെയിം ട്രംപിന് സമ്മാനിച്ച് മോദി - 'ഹൗഡി മോദി'
ഹൗഡി മോദി പരിപാടിയിൽ നിന്നെടുത്ത ഫോട്ടോ ഫ്രെയിം മോദി ട്രംപിന് യു എൻ പൊതുസമ്മേളനവേളയിലെ കൂടിക്കാഴ്ചയിൽ സമ്മാനിച്ചു.
'ഹൗഡി മോദി' ഫോട്ടോ ഫ്രെയിം ട്രംപിന് സമ്മാനിച്ച് മോദി
ന്യൂഡൽഹി: ഹ്യൂസ്റ്റണിലെ മെഗാ 'ഹൗഡി മോദി' പരിപാടിയിൽ നിന്നെടുത്ത ഫോട്ടോ ഫ്രെയിം നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ചു. യു എൻ പൊതുസമ്മേളനവേദിയിലെ കൂടിക്കാഴ്ചയിലാണ് മോദി ഫോട്ടോ ഫ്രെയിം സമ്മാനിച്ചത്. 'ചരിത്രം സൃഷ്ടിച്ച ഹ്യൂസ്റ്റണിൽ നിന്നുള്ള മെമ്മറികൾ' എന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസ് ചിത്രം പങ്കുവെച്ച്കൊണ്ട് ട്വീറ്റ് ചെയ്തത്. ഇരു നേതാക്കളും ഞായറാഴ്ച ഹ്യൂസ്റ്റണിൽ 50,000 ഇന്ത്യൻ-അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തിരുന്നു.