ന്യൂയോർക്ക്: ഐക്യരാഷ്ട്ര പൊതുസഭയെ (യുഎൻജിഎ) അഭിസംബോധന ചെയ്യുന്നതിനും മറ്റ് "ബഹുമുഖ, ഉഭയകക്ഷി" ഇടപെടലുകളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെത്തി. ഹ്യൂസ്റ്റണിലെ ചരിത്രപരമായ സന്ദർശനത്തിന് ശേഷമാണ് മോദി ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
ഹൗഡി മോദിക്ക് ശേഷം പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ - പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹ്യൂസ്റ്റൺ സന്ദർശനത്തിനുശേഷം ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യാൻ ന്യൂയോർക്കിലെത്തി
ഹൗഡി മോദിക്ക് ശേഷം പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍
ഇന്ത്യ-യു.എസ് സൗഹൃദത്തിന്‍റെ ഉയരങ്ങള്‍ കുറിച്ചാണ് ഹൗഡി മോദി സംഗമം അവസാനിച്ചത്. ഞായറാഴ്ച നടന്ന സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിട്ടു. അരലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ഹൗഡി മോദി സംഗമത്തില്‍ പങ്കെടുത്തത്.