കേരളം

kerala

ETV Bharat / international

വെർജീനിയ ബീച്ച് വെടിവെപ്പിൽ അക്രമിയുടെ തോക്കിന് ലൈസൻസെന്ന് പൊലീസ്

പബ്ലിക്ക് യൂട്ടിലിറ്റി ഡിപ്പാർട്ട്മെന്‍റ് ജീവനക്കാരനാണ് തോക്കുമായി മുനിസിപ്പൽ ബിൽഡിങ്ങിൽ പ്രവേശിച്ച് ഓഫിസിലുണ്ടായിരിക്കുന്നവർക്കു നേരെ വെടിവെയ്പ് നടത്തിയത്

By

Published : Jun 2, 2019, 8:57 AM IST

വെർജീനിയ ബീച്ച് വെടിവെപ്പ്

റിച്ച്മോണ്ട്: വെർജീനിയ ബീച്ചിൽ 12 പേരുടെ കൊലപാതകത്തിന് ഇരയായ വെടിവെപ്പിൽ അക്രമി നിയമപരമായി വാങ്ങിയ തോക്കുകളാകാം ഉപയോഗിച്ചതെന്ന് പൊലീസ്. തോക്കുകളിൽ ഒന്ന് 2016ലും കഴിഞ്ഞ വർഷവും വാങ്ങിയതാണ്. സംഭവസ്ഥലത്ത് നിന്നും രണ്ട് തോക്കുകളും കണ്ടത്തിയിരുന്നു.
അക്രമിയുടെ വീട് പരിശോധിച്ചതിൽ നിന്നും വേറെയും ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞ അക്രമി ഡിവെയിൻ കഡ്രോക്ക് കഴിഞ്ഞ 15 വർഷമായി വെർജീനിയ ബീച്ചിന്‍റെ പരസ്യ യൂട്ടിലിറ്റി വകുപ്പിൽ ജോലി ചെയ്യുകയായിരുന്നു.
പൊലീസ് ഡിപ്പാർട്ട്മെന്‍റ് ഉൾപ്പെടെ നിരവധി നഗര സൗകര്യങ്ങൾ അടങ്ങുന്ന വെർജീനിയ ബീച്ചിലെ മുനിസിപ്പൽ ഓഫിസിലാണ് സംഭവം നടന്നത്. നാടിനെ നടുക്കിയ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് വെര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ സെന്‍ററിൽ വെടിവെപ്പ് നടന്നത്. സര്‍ക്കാര്‍ സ്ഥാപനമാണിത്. ഒറ്റയ്ക്കായിരുന്ന അക്രമി പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ വെടി വെച്ച് വീഴ്ത്തി.

ABOUT THE AUTHOR

...view details