പെൻസിൽവാനിയയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം ആയുധധാരികള്‍ അറസ്റ്റില്‍ - us election
അനുമതിയില്ലാതെ തോക്കുകൾ കൈവശം വച്ചതിനാണ് അറസ്റ്റ്
പെൻസിൽവാനിയയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപത്ത് നിന്ന് ആയുധധാരികളെ പൊലീസ് അറസ്റ്റ് ചെയ്തു
വാഷിങ്ടൺ: വോട്ടെണ്ണൽ നടക്കുന്ന പെൻസിൽവാനിയ കൺവെൻഷൻ സെന്‍ററിന്‍റെ പരിസരത്ത് നിന്നും രണ്ട് ആയുധധാരികളെ ഫിലാഡൽഫിയ പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ തോക്കുകൾ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ അറ്റോർണി ഓഫീസർ പറഞ്ഞു.