വാഷിങ്‌ടൺ: അമേരിക്കയിൽ നാളെ മുതൽ ഫൈസർ വാക്‌സിൻ വിതരണം ചെയ്യുമെന്ന് അമേരിക്കൻ ആർമി ജനറൽ ഗുസ്‌താവ് പെർന അറിയിച്ചു. 145 സൈറ്റുകളിലാണ് നാളെ വിതരണം നടക്കുന്നത്. ചൊവ്വാഴ്‌ച 425 സൈറ്റുകൾക്കും, ബുധനാഴ്‌ച 66 സൈറ്റുകൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിഷിഗനിലെ കലമാസൂവിൽ നിന്നാണ് വാക്‌സിൻ ആദ്യം കയറ്റുമതി ചെയ്യുന്നത്.
അമേരിക്കയിൽ ഫൈസർ വാക്‌സിൻ വിതരണം നാളെ മുതൽ - Pfizer vaccine
145 സൈറ്റുകളിൽ നാളെ വിതരണം നടക്കും
അമേരിക്കയിൽ ഫൈസർ വാക്‌സിൻ വിതരണം നാളെ മുതൽ
ഫൈസർ വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകിയിരുന്നു. അമേരിക്ക വലിയ രോഗത്തിന് കീഴടങ്ങി. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ വാക്‌സിൻ വികസിപ്പിച്ചെടുത്തു. അത് രാജ്യത്തെയും ലോകത്തെയും ഒരുപോലെ പകർച്ചവ്യാധിയിൽ നിന്നും രക്ഷിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്‌ടർ ലിയാന വെൻ പറഞ്ഞു.