വാഷിംഗ്ടണ്‍: പൂർണമായും വാക്സിനേഷൻ ലഭിച്ച അമേരിക്കക്കാർക്ക് ഇപ്പോൾ ഒരു ബൂസ്റ്റർ ഷോട്ട് ആവശ്യമില്ലെന്ന് എഫ്ഡിഎയും സിഡിസിയും. യുഎസ് മരുന്ന് നിർമാതാക്കളായ ഫൈസറും ജർമ്മനിയുടെ ബയോടെക്കും ഡെൽറ്റ വേരിയന്‍റിനെ ലക്ഷ്യം വച്ചുള്ള ഒരു ബൂസ്റ്റർ ഷോട്ട് വികസിപ്പിച്ചെടുക്കാൻ പദ്ധതിയിട്ടിരുന്നു.
‘കോമിർനാറ്റി’ എന്ന ബ്രാൻഡ് നാമത്തിലാണ് ബൂസ്റ്റർ ഷോട്ട് വികസിപ്പിക്കാൻ പദ്ധതിയിട്ടത്. എംആർഎൻഎ വാക്സിന്‍റെ മൂന്നാമത്തെ ഡോസിന് ഡെൽറ്റ ഉൾപ്പെടെ നിലവിൽ അറിയപ്പെടുന്ന എല്ലാ വകഭേദങ്ങൾക്കും എതിരായി ഉയർന്ന അളവിലുള്ള ഫലപ്രാപ്തി സൃഷ്‌ടിക്കാൻ കഴിയുമെന്ന് കമ്പനികൾ പറഞ്ഞു.
അമേരിക്കക്കാർക്ക് ബൂസ്റ്റർ ഷോട്ടുകൾ ആവശ്യമില്ല
എന്നാൽ അമേരിക്കക്കാർക്ക് ഇതുവരെ ബൂസ്റ്റർ ഷോട്ടുകൾ ആവശ്യമില്ലെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) സെന്റർസ് ഫോർ ഡിസീസ് ആൻഡ് കൺട്രോളും (സിഡിസി) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എപ്പോൾ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്നും ഇവർ കൂട്ടിച്ചേർത്തു.