കേരളം

kerala

ETV Bharat / international

12 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ഫൈസർ - ഫൈസർ വാക്‌സിൻ

യുഎസ്, ഫിൻ‌ലാൻ‌ഡ്, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിലെ 90 ലധികം സൈറ്റുകളിൽ 4,500 ഓളം പേർക്ക് വാക്‌സിൻ നൽകാൻ ഫൈസർ ഇതിനോടകം തയ്യാറായി കഴിഞ്ഞു.

Pfizer expands vaccine tests  Pfizer news  Pfizer vaccine news  Pfizer vaccine test news  Pfizer expands vaccine tests in kids under 12  Pfizer vaccine test on kids  ഫൈസർ  ഫൈസർ വാക്‌സിൻ  12 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ
12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിപുലപ്പെടുത്തി ഫൈസർ

By

Published : Jun 9, 2021, 10:36 AM IST

ന്യൂയോര്‍ക്ക്: 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിൻ പരീക്ഷണം തുടരുകയാണെന്ന് ഫൈസർ. കുട്ടികൾക്കുള്ള വാക്‌സിന്‍റെ വിവിധ ഡോസുകളുടെ ആദ്യ പരീക്ഷണം പൂർത്തിയായി. യുഎസ്, ഫിൻ‌ലാൻ‌ഡ്, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിലെ 90 ലധികം സൈറ്റുകളിൽ 4,500 ഓളം പേർക്ക് വാക്‌സിൻ നൽകാൻ ഫൈസർ ഇതിനോടകം തയ്യാറായി കഴിഞ്ഞു.

Also Read:ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 92,596 പേർക്ക് കൊവിഡ്

യു‌എസിലും യൂറോപ്യൻ യൂണിയനിലും 12 വയസിനും അതിൽ മുകളിൽ പ്രായമുള്ളവർക്കും ഫൈസർ/ബയോടെകും നിർമിച്ച വാക്‌സിന് അനുമതി നൽകിയിട്ടുണ്ട്. അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്കുള്ള വാകസിൻ രജിസ്ട്രേഷൻ ആരംഭിച്ചു.

10 മൈക്രോഗ്രാം വീതമുള്ള രണ്ട് വാക്സിൻ ഡോസുകളാണ് നൽകുക. ആറ് മാസം പ്രായമുള്ള കുട്ടികൾക്കുള്ള രജിസ്‌ട്രേഷൻ വരും ആഴ്‌ചകളിൽ ആരംഭിക്കും. മൂന്ന് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകളാണ് നൽകുക.

ABOUT THE AUTHOR

...view details