കേരളം

kerala

ഫൈസർ കൊവിഡ് വാക്‌സിൻ 95% ഫലപ്രദം; അടിയന്തര അനുമതി തേടാൻ തയ്യാർ

By

Published : Nov 18, 2020, 7:34 PM IST

പ്രായമായവരെ പോലും കൊവിഡ് മരണത്തിൽ നിന്നും രക്ഷിക്കാൻ ശേഷിയുള്ള വാക്‌സിനാണ് ഫൈസറിന്‍റേത് എന്നാണ് അവകാശവാദം.

Pfizer COVID vaccine  Pfizer seeks emergency clearance  Pfizer coronavirus vaccine  BioNTech  Pfizer  coronavirus vaccine candidate  Pfizer BioNTech  mRNA technology  coronavirus vaccine  Pfizer COVID vaccine 95 percent effective,  COVID vaccine effectiveness  ഫൈസർ കൊവിഡ് വാക്‌സിൻ  അടിയന്തര അനുമതി തേടാൻ തയ്യാർ  ന്യൂയോർക്ക്  ഫൈസർ-ബയോ‌ടെക്
ഫൈസർ കൊവിഡ് വാക്‌സിൻ 95% ഫലപ്രദം; അടിയന്തര അനുമതി തേടാൻ തയ്യാർ

ന്യൂയോർക്ക്: തങ്ങളുടെ കൊവിഡ് വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നും പ്രായമായവരെ പോലും കൊവിഡ് മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുന്നതാണെന്നും ഫൈസറും ജർമൻ പങ്കാളിയായ ബയോടെക്കും ചേർന്ന് പുറത്തുവിട്ട ഇടക്കാല ഫലത്തിൽ അവകാശപ്പെട്ടു. നവംബർ 9ന് ഫൈസറിന്‍റെ വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചതിന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഏറ്റവും പുതിയ പ്രഖ്യാപനം. വാക്‌സിൻ സ്വീകരിച്ച സന്നദ്ധപ്രവർത്തകരിൽ എട്ട് പേർക്കാണ് അണുബാധയേറ്റത്. ഒരാൾക്ക് മാത്രമാണ് ഗുരുതരമായി രോഗം സ്ഥിരീകരിച്ചത്. ഫൈസർ-ബയോ‌ടെക് 'എം‌ആർ‌എൻ‌എ' സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വൈറസിന്‍റെ ഉപരിതലത്തിലെ സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയാൻ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഒരു ജനിതക കോഡാണ് വാക്‌സിനു നൽകിയിരിക്കുന്നത്.

ABOUT THE AUTHOR

...view details