വാഷിംഗ്‌ടണ്‍: ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫൻ ഡുജാറിക്. സമാധാനപരമായി പ്രകടനം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അധികൃതര്‍ അതിനനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി വിദേശനേതാക്കള്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ രാജ്യത്തിന്‍റെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ചുള്ള ഇത്തരം പ്രതികരണങ്ങള്‍ അനാവശ്യമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവയാണ് ഇത് സംബന്ധിച്ച പ്രസ്‌താവന കഴിഞ്ഞ ദിവസം നടത്തിയത്.
സമാധാനപരമായി പ്രകടനം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് യുഎന്‍ വക്താവ് - UN
അധികൃതര്‍ പ്രകടനം നടത്താന്‍ കര്‍ഷകരെ അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫൻ ഡുജാറിക് ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യക്തമാക്കി.
![സമാധാനപരമായി പ്രകടനം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് യുഎന്‍ വക്താവ് കര്‍ഷക പ്രതിഷേധം സമാധാനപരമായി പ്രകടനം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫൻ ഡുജാറിക് സ്റ്റീഫൻ ഡുജാറിക് യുഎന്‍ People have a right to demonstrate peacefully UN spokesperson on farmers' protest in India UN farmers' protest in India](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9772373-thumbnail-3x2-un.jpg)
കര്‍ഷക സമരത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് കേന്ദ്രം പ്രതിഷേധം അറിയിച്ചത്. പരാമര്‍ശങ്ങള്‍ തുടരുകയാണെങ്കില്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് രാജ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ 9 ദിവസമായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്നത്. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് എതിരാണെന്നും, മിനിമം താങ്ങുവില സമ്പ്രദായത്തെ ഇല്ലാതാക്കാന്‍ നിയമം വഴി സാധിക്കുമെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ കര്‍ഷകരുടെ ആശങ്കകളെ കേന്ദ്രം തള്ളിക്കളഞ്ഞിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് കേന്ദ്ര സര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മില്‍ അഞ്ചാം ഘട്ട ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.