വാഷിങ്‌ടൺ: പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടിൽ നീതി ലഭിക്കാൻ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയയിൽ നടത്തിയ പ്രചാരണത്തെ വെല്ലുവിളിക്കുന്ന ബാലറ്റുകളുടെ എണ്ണം 81,000ത്തിൽ നിന്നും വളരെ കൂടതലാണ്. കടുത്ത വഞ്ചനയും നിയമവിരുദ്ധതയുമാണ് നടന്നരിക്കുന്നതെന്നും വീണ്ടും അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പെൻസിൽവാനിയ കേസ് തള്ളിയ യുഎസ് അപ്പീൽ കോടതിയുടെ വിധിയെ തുടർന്നാണ് ട്രംപിന്‍റെ പ്രതികരണം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപിന്‍റെ നിയമോപദേശകർ അറിയിച്ചു.
പെൻസിൽവാനിയയിൽ നടന്നത് വലിയ വഞ്ചനയെന്ന് ട്രംപ് - പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് ക്രമക്കേട്
തെരഞ്ഞെടുപ്പിൽ തട്ടിപ്പാരോപിച്ച് ട്രംപ് നിയമപോരാട്ടം തുടരുമ്പോൾ ബൈഡന് അധികാരം കൈമാറുന്നതിനായുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് യുഎസ് ഭരണകൂടം
ഫിലാൽഡൽഫിയയിലെ ഫെഡറൽ അപ്പീൽ കോടതിയും വെള്ളിയാഴ്‌ച ട്രംപിന്‍റെ ഹർജി നിരസിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി നിരന്തരം ആരോപിക്കുന്ന ട്രംപിന്‍റെ പക്കൽ ആരോപണം സാധൂകരിക്കാൻ യാതൊരു തെളിവുകളും ഇല്ലാത്തതിനെ തുടർന്നാണ് അപ്പീലുകൾ തള്ളിയത്. അന്യായം നടന്നുവെന്ന ആരോപണം ഗുരുതരമാണെന്നും എന്നാൽ തെളിവുകൾ ആവശ്യമാണെന്നും ഹർജി തള്ളിയ കോടതി വിലയിരുത്തി. അഭിഭാഷകരല്ല, വോട്ടർമാരാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തതെന്നും ഹർജികളല്ല, ബാലറ്റുകളാണ് തെരഞ്ഞെടുപ്പിൽ വിധിയെഴുതുന്നതെന്നും കോടതി ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പിൽ തട്ടിപ്പാരോപിച്ച് ട്രംപ് പക്ഷം നിയമപോരാട്ടം തുടരുമ്പോഴും ബൈഡന് അധികാരം കൈമാറുന്നതിനായുള്ള നടപടികൾ യുഎസ് ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു. ഒരോ സംസ്ഥാനത്തും ട്രംപ് സമർപ്പിച്ച ഹർജികൾ ഡിസംബർ എട്ടിന് മുൻപേ തീർപ്പാക്കുമെന്നതിനാൽ അധികാരം കൈമാറ്റം വൈകില്ല.