കേരളം

kerala

ETV Bharat / international

ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെൻസ് പങ്കെടുക്കും - ജോ ബൈഡന്‍ വാര്‍ത്തകള്‍

ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ ഡൊണൾഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു

Pence to attend Biden's inauguration  Biden's inauguration on Jan 20  US presidential results  ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെൻസ് പങ്കെടുക്കും  ജോ ബോഡന്‍ സ്ഥാനാരോഹണം വാര്‍ത്തകള്‍  ജോ ബൈഡന്‍ വാര്‍ത്തകള്‍  മൈക്ക് പെന്‍സ് വാര്‍ത്തകള്‍
മൈക്ക് പെൻസ്

By

Published : Jan 10, 2021, 9:44 AM IST

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ പെന്‍സ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നില്ല. എന്നാല്‍ മൈക്ക് പെന്‍സ് ചടങ്ങില്‍ പങ്കെടുത്താല്‍ തങ്ങള്‍ സന്തോഷിക്കുമെന്ന് ബൈഡന്‍ വെള്ളിയാഴ്ച പറഞ്ഞു. സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ പെന്‍സിനെ ക്ഷണിക്കുന്നതായും ബൈഡന്‍ പറഞ്ഞു. വലിയ ആദരവായി മൈക്ക് പെന്‍സ് ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കാണുന്നുവെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ജനുവരി 20നാണ് ജോ ബൈഡന്‍ പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നത്.

എന്നാല്‍ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ ഡൊണൾഡ് ട്രംപ് ട്വിറ്റിലൂടെ അറിയിച്ചിരുന്നു. അതേസമയം, ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതിന്‍റെ കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല. ട്രം​പിന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച അ​നു​യാ​യി​ക​ൾ അ​മേ​രി​ക്ക​ൻ പാ​ർ​ല​മെന്‍റ്‌ മ​ന്ദി​ര​മാ​യ കാ​പി​റ്റോള്‍ കെട്ടിടം ആക്രമിച്ച് അകത്ത് ക​യ​റി​യത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ജോ ​ബൈ​ഡ​​ന്‍റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്കാണ് ആ​യി​ര​ക്ക​ണ​ക്കി​ന്​ പേര്‍ സു​ര​ക്ഷാ​സം​ഘ​ത്തെ മ​റി​ക​ട​ന്ന്​​ ഇ​ര​ച്ച് കയറിയത്.

ABOUT THE AUTHOR

...view details