കേരളം

kerala

ETV Bharat / international

ട്രംപ് രോഗമുക്തനാകുന്നതിനിടെ പെന്‍സ്-ഹാരിസ് സംവാദം - അമേരിക്കന്‍ തെരഞ്ഞെടുപ്പ്

കുതിച്ചുയരുന്ന പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് മുന്നിൽ തീര്‍ത്തും വിരുദ്ധമായ വീക്ഷണങ്ങളായിരിക്കും ആ സംവാദം മുന്നോട്ട് വയ്ക്കാൻ പോകുന്നത്.

Pence-Harris debate  Trump recovers from virus  Kamala Harris  Mike Pence  Donald Trump  മൈക് പെന്‍സ്  കമല ഹാരിസ്  മൈക് പെന്‍സും കമല ഹാരിസും  അമേരിക്കന്‍ തെരഞ്ഞെടുപ്പ്  അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
ട്രംപ് രോഗമുക്തനാകുന്നതിനിടെ പെന്‍സ്-ഹാരിസ് സംവാദം

By

Published : Oct 8, 2020, 5:08 AM IST

സാള്‍ട്ട് ലെയ്ക് സിറ്റി: വൈസ് പ്രസിഡന്‍റ് മൈക് പെന്‍സും അദ്ദേഹത്തിന്‍റെ ഡമോക്രാറ്റിക് പാര്‍ട്ടി എതിരാളിയായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസും ബുധനാഴ്ച ഒരു സംവാദത്തില്‍ മുഖാമുഖം കാണാന്‍ പോവുകയാണ്. കുതിച്ചുയരുന്ന പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് മുന്നിൽ തീര്‍ത്തും വിരുദ്ധമായ വീക്ഷണങ്ങളായിരിക്കും ആ സംവാദം വയ്ക്കാൻ പോകുന്നത്.

സാള്‍ട്ട് ലെയ്ക് സിറ്റിയില്‍ നടക്കാന്‍ പോകുന്ന മുഖാമുഖ പോരാട്ടം ഈ അടുത്ത കാലങ്ങളില്‍ അങ്ങേയറ്റം പ്രതീക്ഷകള്‍ ഉയര്‍ത്തിയിരിക്കുന്ന ഒരു വൈസ് പ്രസിഡന്‍റ് സംവാദമായി മാറും. കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധിതനായി ഏതാനും ദിവസങ്ങള്‍ ആശുപത്രിയില്‍ ചെലവഴിച്ച ശേഷം രോഗ മുക്തനായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വൈസ് ഹൗസില്‍ തിരിച്ചെത്തിയിരിക്കുന്ന വേളയിലാണ് ഈ മുഖാമുഖം നടക്കാന്‍ പോകുന്നത്. ട്രംപിന്‍റെ രോഗബാധ അദ്ദേഹത്തിന്‍റെ പ്രചാരണങ്ങള്‍ക്ക് ഗുരുതരമായ തിരിച്ചടി സൃഷ്ടിച്ചതിനാല്‍ മഹാമാരി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഭരണകൂടത്തേ പ്രതിരോധിക്കുവാനുള്ള കടുത്ത സമ്മര്‍ദ്ദമായിരിക്കും അത് പെന്‍സില്‍ ഉളവാക്കാന്‍ പോകുന്നത്.

കമല ഹാരിസിനെ സംബന്ധിച്ചിടത്തോളം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ എങ്ങിനെയാണ് അമേരിക്കയെ സുസ്ഥിരമാക്കാന്‍ പോകുന്നത് എന്ന കാര്യം ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുവാന്‍ ലഭിക്കുന്ന ഏറ്റവും വലിയ ഒരു അവസരമാണ് ഈ സംവാദം. മഹാമാരിയും വംശീയ അനീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമൊക്കെ എങ്ങിനെ പരിഹരിക്കാന്‍ പോകുന്നു ബൈഡന്‍ എന്ന് പ്രത്യേകിച്ചും കമലക്ക് വിശദീകരിക്കേണ്ടി വരും. നിയമം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള തന്‍റെ വീക്ഷണങ്ങള്‍ വിശദീകരിക്കാനായിരിക്കും അവര്‍ക്ക് ഏറ്റവും കഴിവുണ്ടാവുക. കാരണം ഒരു പ്രോസിക്യൂട്ടര്‍ എന്ന നിലയിലുള്ള അവരുടെ മുന്‍ കാല ജീവിതം വെച്ചു നോക്കുമ്പോള്‍ ഈ മേഖലയെ ആയിരിക്കും അവര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ വീക്ഷിക്കുവാന്‍ കഴിയുക എന്നാണ് ചില പുരോഗമന ചിന്താഗതിക്കാര്‍ കരുതുന്നത്.

ആത്യന്തികമായി പെന്‍സിനും കമലക്കും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള യോഗ്യതയുണ്ടോ എന്ന് വോട്ടര്‍മാര്‍ക്ക് തീരുമാനിക്കുവാനുള്ള ഒരു അവസരം കൂടിയായി മാറും ഈ സംവാദം. 74 വയസ്സുകാരനായ ട്രംപ് വൈറസുമായി പോരാടുമ്പോള്‍ 77 കാരനായ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ട് അമേരിക്ക കണ്ട ഏറ്റവും പ്രായം ചെന്ന പ്രസിഡന്‍റായി മാറുമോ എന്നുള്ള ചോദ്യം അത്ര നാടകീയമായ ഒന്നല്ല എന്നുള്ളതാണ് വസ്തുത.

ഇരുവരും തമ്മിലുള്ള സംവാദം ഒരു നിര വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സാധ്യതയുണ്ട്. അതില്‍ വൈറസ് തന്നെയായിരിക്കും ഏറ്റവും പ്രാമുഖ്യം നേടുന്ന വിഷയം. പ്ലക്‌സി ഗ്ലാസ് മറ കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന 12.25 അടി (3.7 മീറ്റര്‍) അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് പ്രസംഗ പീഠങ്ങളിലായാണ് പെന്‍സും കമലയും പ്രത്യക്ഷപ്പെടുക. പ്രതീക്ഷിക്കുന്ന ചെറിയ സദസ്യരില്‍ ആരെങ്കിലും മാസ്‌ക് ധരിക്കുവാന്‍ വിസ്സമതിച്ചാല്‍ അവര്‍ക്ക് സദസ്സ് വിട്ട് പോകേണ്ടി വരും.

കഴിഞ്ഞ ആഴ്ച പ്രസിഡന്‍റിന് കൊറോണ രോഗബാധ സ്ഥിരീകരിച്ച സമയത്ത് അദ്ദേഹത്തോടൊപ്പം ഇടപഴകിയിരുന്ന പെന്‍സിന് സംവാദത്തില്‍ അദ്ദേഹം പങ്കെടുക്കുവാന്‍ തന്നെ സാധ്യതയുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. വൈസ് പ്രസിഡന്‍റ് ആവര്‍ത്തിച്ചു നടത്തിയ പരിശോധനകളില്‍ എല്ലാം തന്നെ രോഗം ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അദ്ദേഹം ക്വാറന്റൈനില്‍ പോകേണ്ട ആവശ്യമില്ല എന്ന് അദ്ദേഹത്തിന്റെ ജീവനക്കാരും ഡോക്ടര്‍മാരും തറപ്പിച്ച് പറയുകയും ചെയ്തിരുന്നു.

രോഗം ബാധിച്ച ഒരാള്‍ക്കൊപ്പം 6 അടി അകലെ (1.8 മീറ്റര്‍) 15 മിനിട്ടു നേരം മറ്റൊരാള്‍ ചെലവഴിക്കുന്നത് അപകടം പിടിച്ച കാര്യമാണെന്ന് സി ഡി സി നിര്‍വ്വചിക്കുന്നു. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്ന ദിവസം അല്ലെങ്കില്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച ദിവസത്തിന് രണ്ട് ദിവസം മുന്‍പ് ഈ അപകട സാധ്യത ആരംഭിക്കുന്നതായി സി ഡി സി പറയുന്നു.

പ്ലക്‌സി ഗ്ലാസു കൊണ്ടുള്ള മറ വേണമെന്ന് കമല ഹാരിസ് അഭ്യര്‍ത്ഥിച്ചതിനെ പെന്‍സിന്റെ സംഘം എതിര്‍ക്കുകയുണ്ടായി. വൈദ്യ ശാസ്ത്രപരമായി അനാവശ്യമാണ് അതെന്ന് അവര്‍ വാദിച്ചു. എന്നാല്‍ പ്രസിഡന്റ് സംവാദങ്ങളുടെ കമ്മീഷന്‍ ഈ ആവശ്യം അംഗീകരിക്കുക തന്നെ ചെയ്തു. പെന്‍സിന്റെ സഹായികള്‍ പറഞ്ഞത് അവയുടെ സാന്നിദ്ധ്യം പെന്‍സിനെ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പോകുന്നില്ല എന്നാണ്. പ്ലക്‌സി ഗ്ലാസുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ വൈസ് പ്രസിഡന്റ് സംവാദത്തില്‍ നിന്നും പിന്‍ വാങ്ങുവാനുള്ള “യാതൊരു തരത്തിലുമുള്ള അപകട സാധ്യതകളും'' ഇല്ല എന്നാണ് പെന്‍സിന്റെ മുഖ്യ ജീവനക്കാരനായ മാര്‍ക് ഷോര്‍ട്ട് പറഞ്ഞത്. “അമേരിക്കന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമായതിനാല്‍'' പെന്‍സ് “അവിടെ തന്നെ ഉണ്ടായിരിക്കും'' എന്നാണ് അദ്ദേഹം ഉറപ്പ് പറഞ്ഞത്. പങ്കെടുക്കാൻ “വിമുഖതയുള്ളത് മറുവശത്താണ് എന്ന് തോന്നുന്നു'' എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കമല ഹാരിസിന്‍റെ വക്താവായ സബ്രീന സിങ് പറഞ്ഞത് സെനറ്റര്‍ “സംവാദത്തില്‍ ഉണ്ടായിരിക്കും എന്നു മാത്രമല്ല, ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കു വേണ്ടി ക്ലീവ് ലാന്‍ഡ് ക്ലിനിക് മുന്നോട്ട് വെച്ച സംരക്ഷണ നടപടികളെ എല്ലാ തരത്തിലും ബഹുമാനിക്കുന്നു'' എന്നുമാണ്. പ്രസിഡന്റ് സംവാദങ്ങളുടെ കമ്മീഷന് ആരോഗ്യ കാര്യങ്ങളിലെ ഉപദേശകരായി പ്രവര്‍ത്തിക്കുന്നത് ക്ലീവ് ലാന്‍ഡ് ക്ലിനിക്കാണ്. മുന്‍പ് ചില ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ആഴ്ച ട്രംപും ബൈഡനും തമ്മിലുണ്ടായ സംവാദത്തിലെന്നപോലെ മൊത്തം കാര്യങ്ങള്‍ അലങ്കോലപ്പെടുവാനുള്ള സാധ്യത ഈ സംവാദത്തില്‍ ഇല്ല എന്നാണ് ഏവരും കരുതുന്നത്.

കമലയുടെയും ബൈഡന്‍റെയും സ്വതന്ത്ര നയങ്ങളെ ഉന്നയിച്ചു കൊണ്ട് സംവാദത്തിലേര്‍പ്പെടാനാണ് പെന്‍സ് അതിയായി ആഗ്രഹിക്കുന്നതെങ്കിലും റിപ്പബ്ലിക്കന്‍ ഭരണകൂടം മഹാമാരി കൈകാര്യം ചെയ്തതിലുണ്ടായ പിഴവുകളില്‍ നിന്നും സംവാദത്തെ അകറ്റി കൊണ്ടു പോകുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു കാര്യമായിരിക്കും. പ്രസിഡന്റിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ അദ്ധ്യക്ഷനായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് പെന്‍സ്. ഈ ടാസ്‌ക് ഫോഴ്‌സ് സമഗ്രമായ ഒരു ദേശീയ തന്ത്രം ആവിഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. മാത്രമല്ല, ട്രംപ് തന്നെ ഇപ്പോള്‍ അസുഖത്തില്‍ നിന്നും മുക്തനായി കൊണ്ടിരിക്കുന്നതേയുള്ളൂ. മഹാമാരി മൂലം ഇതു വരെ രാജ്യത്ത് 2,10,000-ത്തില്‍ അധികം പേര്‍ മരിച്ചു എന്നു മാത്രമല്ല ഇപ്പോഴും ഒരു വ്യക്തമായ അന്ത്യം അതിനൊന്നും കാണാന്‍ കഴിയുന്നുമില്ല.

ട്രംപുമായുള്ള അടുത്ത സംവാദത്തില്‍ പങ്കെടുക്കുവാനുള്ള സാധ്യതയുണ്ടോ എന്നുള്ളത് സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ബൈഡന്‍ ഉയര്‍ത്തി കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത് ഇതാണ്: “അദ്ദേഹത്തിന് തുടര്‍ന്നും കോവിഡ് ഉണ്ടെന്ന് വന്നാല്‍ പിന്നീട് ഒരു സംവാദത്തിനുള്ള സാധ്യത ഞാന്‍ കാണുന്നില്ല.'' 61 വയസുകാരനായ വൈസ് പ്രസിഡന്‍റ് മുന്‍ ഇന്ത്യാന ഗവര്‍ണറും റേഡിയോ പരിപാടികള്‍ അവതരിപ്പിക്കുന്ന വ്യക്തിയുമാണ്. ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യാനിയായ അദ്ദേഹം എല്ലാവരോടും സൗഹൃദത്തോടെ ഇടപഴകുന്നതില്‍ പ്രസിദ്ധനും ട്രംപിനോട് അചഞ്ചലമായ വിശ്വസ്തത പുലര്‍ത്തുന്ന വ്യക്തിയുമാണ്.

കാലിഫോര്‍ണിയ സെനറ്ററായ 55 വയസ്സുകാരി കമല ഹാരിസ് ജമൈക്കക്കാരനായ അച്ഛന്റെയും ഇന്ത്യക്കാരിയായ അമ്മയുടെയും മകളാണ്. മാത്രമല്ല അവര്‍ ഒരു മുന്‍ പ്രോസിക്യൂട്ടറുമാണ്. ട്രംപിന്‍റെ നിയമനങ്ങളെയും അദ്ദേഹം കോടതിയില്‍ നടത്തിയ മറ്റ് നിയമനങ്ങളെയും ഒക്കെ കടുത്ത രീതിയില്‍ ചോദ്യം ചെയ്തിട്ടുള്ള കമല ഹാരിസ് പ്രചാരണ വേളയിലുടനീളം തന്‍റെ സ്വതസിദ്ധമായ വശ്യ ശക്തിയിലൂടെ ഡമോക്രാറ്റുകളുടെ താരമായി മാറിയിരുന്നു.

വൈസ് പ്രസിഡന്‍റ് സംവാദത്തില്‍ ആദ്യമായി പങ്കെടുക്കുന്ന കറുത്ത വനിത എന്ന ചരിത്രവും സൃഷ്ടിക്കാന്‍ പോവുകയാണ് കമല ഹാരിസ്. അവരുടെ സ്ഥാനാര്‍ഥിത്വത്തിന്‍റ് ചരിത്രപരമായ സ്വഭാവം സമാന മനസ്സുള്ള ഡമോക്രാറ്റിക് വോട്ടര്‍മാരുടെ സംഘങ്ങളെയും ആഫ്രിക്കന്‍ അമേരിക്കക്കാരെയും, പ്രത്യേകിച്ച് യുവാക്കളെയും ഊര്‍ജ്ജസ്വലരാക്കും എന്നാണ് കരുതുന്നത്. ഈ വിഭാഗം ജനങ്ങള്‍ക്കെല്ലാം തന്നെ ബൈഡന്‍ അത്രയൊന്നും ആവേശം ഉണര്‍ത്തുന്ന വ്യക്തിയായി മാറിയിട്ടില്ല.

എന്നാൽ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ രണ്ട് സ്ഥാനാര്‍ത്ഥികളും എത്രത്തോളം അക്രമണോത്സുകരായിരിക്കും എന്നുള്ള കാര്യം ഇനിയും വ്യക്തമല്ല. പ്രചാരണത്തിലുടനീളം രണ്ടു പേരും വളരെ ശ്രദ്ധാപൂര്‍വമുള്ള സമീപനമാണ് സ്വീകരിച്ചത്. മുന്‍ കാലങ്ങളില്‍ ഈ സ്ഥാനങ്ങളില്‍ മത്സരിച്ചവരുടെ അതേ പാതയാണ് അവര്‍ പിന്തുടര്‍ന്നത്. പാര്‍ട്ടി നല്‍കിയ സ്ഥാനാര്‍ത്ഥിത്വത്തെ മുറിപ്പെടുത്തരുത് എന്ന ലക്ഷ്യം തന്നെയാണ് അല്ലെങ്കിലും ഇരുവര്‍ക്കും മറ്റെന്തിനേക്കാളുമുപരി ഉള്ളത്. യാഥാസ്ഥിതിക സമീപനം സ്വീകരിച്ചാല്‍ അത് കമല ഹാരിസിനെ തിളങ്ങുന്നതില്‍ നിന്നും തടയുമെന്നാണ് അവരുടെ പക്ഷത്തുള്ള ചിലര്‍ ഭയപ്പെടുന്നത്. “തോക്കു കൊണ്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പായി അവരുടെ തോക്കില്‍ നിന്നും 5 ബുള്ളറ്റുകളും എടുത്തുമാറ്റുന്നതിന് തുല്യമായിരിക്കും കമല ഹാരിസിനെ അമിതമായി ഊതി വീര്‍പ്പിച്ച് കാണിക്കുന്നത്,'' സെനറ്റില്‍ കമലയുടെ ജീവനക്കാരുടെ തലവനായി പ്രവര്‍ത്തിച്ച നാഥാന്‍ ബാരണ്‍കിന്‍ പറയുന്നു. കമല കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായിരുന്നപ്പോഴും നാഥാന്‍ കൂടെ ഉണ്ടായിരുന്നു.

ചില ഡമോക്രാറ്റുകള്‍ വളരെ ഉയര്‍ന്ന പ്രതീക്ഷകളാണ് ഈ സംവാദത്തെ കുറിച്ച് പുലര്‍ത്തുന്നതെങ്കില്‍, കമലയും അവരുടെ സഹചാരികളും അവരുടെ അമിത പ്രതീക്ഷ ഒന്ന് കുറച്ചു നില നിര്‍ത്തുവാന്‍ ശ്രമിച്ചു വരുന്നുണ്ട്. മാതൃ സംസ്ഥാനത്തെ ആരാധകര്‍ അവരുടെ സംവാദം കാണുവാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഒരു സൂം കോളിലൂടെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് സെനറ്റ് പ്രസിഡന്റ് കമലയോട് കഴിഞ്ഞ മാസം പറഞ്ഞപ്പോള്‍ കമല ഇടക്ക് കയറി പെട്ടെന്ന് ഇങ്ങനെ പ്രതികരിച്ചു. “അദ്ദേഹം നല്ലൊരു സംവാദകനാണ്,'' അവര്‍ പൊട്ടിചിരിച്ചു കൊണ്ടു പറഞ്ഞു. “എനിയ്ക്ക് നിരാശപ്പെടുത്തുവാനെ കഴിയൂ എന്നുള്ള ഉല്‍കണ്ഠ മാത്രമേ എനിയ്ക്ക് ഇപ്പോഴുള്ളൂ.''

സംവാദത്തില്‍ ലിംഗം നീതി തീര്‍ച്ചയായും ഒരു വലിയ പങ്ക് വഹിക്കാന്‍ പോകുന്നുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ ഡമോക്രാറ്റുകള്‍ക്കിടയില്‍ മുന്‍ നിരയില്‍ നിന്നിരുന്ന ആദ്യ വനിത ഹിലാരി ക്ലിന്റണ്‍ ആണ് ഈ അടുത്ത കാലത്ത് ഒരു ഫണ്ട് ശേഖരണ പരിപാടിയില്‍ ഇങ്ങനെ പറഞ്ഞത്. കമല ഹാരിസിനെ “അനുഭവ ജ്ഞാനമില്ലാത്ത വനിതാ സ്ഥാനാര്‍ത്ഥി'' എന്ന് ചിത്രീകരിക്കുവാന്‍ പെന്‍സ് ശ്രമിക്കുമെന്ന് ഹിലാരി സൂചിപ്പിക്കുകയുണ്ടായി. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ഇരട്ടത്താപ്പിനെ കുറിച്ച് നല്ല ബോധ്യത്തോടെ വേണം സംവാദത്തില്‍ കമല ഹാരിസ് പ്രതികരിക്കേണ്ടത് എന്നും ഹിലാരി നിര്‍ദ്ദേശിക്കുന്നു.

“മറുവശത്ത് നിന്നും വരാന്‍ സാധ്യതയുള്ള ഏത് ആരോപണങ്ങളെയും ശക്തിയുക്തം ഫലപ്രദമായി തള്ളി കളയുവാന്‍ കമലക്ക് കഴിയണം. മാത്രമല്ല, അങ്ങനെ ചെയ്യുമ്പോള്‍ സ്വയം ഭയപ്പെടുകയോ അല്ലെങ്കില്‍ വോട്ടര്‍മാരെ തന്നില്‍ നിന്നും അകറ്റുകയോ ചെയ്യാത്ത രീതിയില്‍ വേണം അവരത് ചെയ്യുവാന്‍,'' ഹിലാരി ക്ലിന്റണ്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ സംവാദത്തില്‍ പങ്കെടുക്കാന്‍ വേണ്ടി സാള്‍ട്ട് ലെയ്ക് സിറ്റിയില്‍ തയ്യാറെടുത്തു വരികയാണ് കമല ഹാരിസ്. 2016-ലെ സംവാദങ്ങളില്‍ ട്രംപിനെതിരെ പോരാടുവാന്‍ ഹിലാരി ക്ലിന്റനെ തയ്യാറെടുക്കുവാന്‍ സഹായിച്ച വാഷിംഗ്ടണിലെ അഭിഭാഷകനായ കാരന്‍ ഡണ്‍ ആണ് കമല ഹാരിസിനെയും സംവാദത്തിനു വേണ്ടി പരിശീലിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

ട്രംപ്-പെന്‍സ് ഭരണകൂടത്തിന്‍റെ നേതൃ പരാജയത്തിലായിരിക്കും കമല ഹാരിസ് ശ്രദ്ധയൂന്നുവാന്‍ പദ്ധതിയിടുന്നത്. അതേ സമയം തന്നെ പ്രസിഡന്‍റ് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനാല്‍ ബൈഡന്‍ ചെയ്തതു പോലെ വ്യക്തിപരമായ ആക്രമണങ്ങള്‍ കമലയും ഒഴിവാക്കും. പ്രചാരണ പരിപാടികള്‍ക്ക് സഹായം നല്‍കുന്ന, എന്നാല്‍ സംവാദ ആസൂത്രണങ്ങളെ കുറിച്ച് പൊതു വേദിയില്‍ ആരോടും ഒന്നും ചര്‍ച്ച ചെയ്യുവാന്‍ അനുവാദമില്ലാത്ത, പേരു പറയാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഇത് വെളിപ്പെടുത്തിയത്.

പെന്‍സിന്റെ സംഘവും സംവാദത്തില്‍ അദ്ദേഹം എന്ത് തന്ത്രമാണ് സ്വീകരിക്കുക എന്ന് വെളിപ്പെടുത്തുവാന്‍ വിമുഖരായിരുന്നു. “വിശദമായി തന്നെ” സംവാദത്തില്‍ ഏര്‍പ്പെടും അദ്ദേഹം എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തിന്‍റെ തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞത്. കഴിഞ്ഞ 4 വര്‍ഷം മുഴുവന്‍ ജീവിതത്തിലെ ഓരോ ദിവസവും പെന്‍സ് തന്‍റെ പ്രസിഡന്‍റിനെ പ്രതിരോധിക്കുവാന്‍ വേണ്ടി മാത്രം ചെലവഴിക്കുകയുണ്ടായി. മാത്രമല്ല, ട്രംപ് പലപ്പോഴും നടത്തുന്ന തലയും വാലും ഇല്ലാത്ത പ്രഖ്യാപനങ്ങളും മറ്റും ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കി മാറ്റി അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങളെ ഒരു സന്തുലിതമായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വലിയ മിടുക്കും കാട്ടിയിട്ടുണ്ട് പെന്‍സ്.

പെന്‍സ് തന്‍റെ വിമര്‍ശനം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ബൈഡനില്‍ കേന്ദ്രീകരിക്കുന്നു എന്നാണ് സഹായികള്‍ സൂചിപ്പിക്കുന്നത്. അതായത് കമല ഹാരിസില്‍ ആയിരിക്കില്ല അദ്ദേഹം വിമര്‍ശനം ഊന്നുക. ബുധനാഴ്ചയും ഇതേ സമീപനം തന്നെയായിരിക്കും അദ്ദേഹം എടുക്കാന്‍ സാധ്യത. പക്ഷെ പൂര്‍ണ്ണമായും കമലയെ അവഗണിക്കുവാനും അദ്ദേഹത്തിന് കഴിയില്ല. ഒരു കണ്‍സര്‍വേറ്റീവ് ടോക് ഷോ അവതാരകനുമായി കഴിഞ്ഞ ആഴ്ച ലോവയിൽ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ വൈസ് പ്രസിഡന്‍റെ കമല ഹാരിസിനെ “ഇടതുപക്ഷ തീവ്രവാദിയായി” മുദ്ര കുത്തുകയുണ്ടായി. മാത്രമല്ല, “സംവാദത്തിന്റെ നാളിനു വേണ്ടി ദിനമെണ്ണി കഴിയുകയാണ്'' താന്‍ എന്നും അദ്ദേഹം പറയുകയുണ്ടായി.

“2019-ലെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെനറ്റിലെ ഏറ്റവും സ്വതന്ത്ര ചിന്താഗതിക്കാരിയായ ഒരു അംഗമായി തന്നെയായിരിക്കും കമല ഹാരിസിനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക,'' പെന്‍സ് പറഞ്ഞു. “ഞാന്‍ അവിടെ ചെന്ന് നമ്മുടെ ഭാഗം അമേരിക്കന്‍ ജനതയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുമ്പോഴും, പിന്നീട് ഞാന്‍ ജോ ബൈഡനോടും അദ്ദേഹത്തിന്റെ അജണ്ടയോടും ഏറ്റുമുട്ടുമ്പോഴും, അദ്ദേഹത്തിന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വ്യക്തിയുടെ റെക്കോര്‍ഡ് എന്താണെന്നും അവരുടെ നിലപാടുകള്‍ എന്തൊക്കെയാണെന്നും ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാന്‍ പോവുകയാണ്,'' പെന്‍ പറയുന്നു.

ABOUT THE AUTHOR

...view details