വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റിനെത്തുടര്‍ന്ന് അടുത്ത നടപടി സ്വീകരിക്കേണ്ടത് ഉപരിസഭയായ സെനറ്റാണ്. എന്നാല്‍ സെനറ്റിലേക്ക് വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എപ്പോള്‍ സെനറ്റിലേക്ക് വിടുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരിക്കാമെന്നുമായിരുന്നു പെലോസിയുടെ പ്രതികരണം.
ഇംപീച്ച്മെന്‍റ്; സെനറ്റിലേക്ക് വിടുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് സ്പീക്കര്‍
തീരുമാനം ഉപരിസഭയായ സെനറ്റിന് വിട്ടാല്‍ ട്രംപിന് ജയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. സെനറ്റില്‍ ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്കാണ്.
ഇംപീച്ച്മെന്‍റ്; സെനറ്റിലേക്ക് വിടുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് സ്പീക്കര്‍
ജിഒപിയുടെ നേതൃത്വത്തിലുള്ള സെനറ്റ് ട്രംപിനെ കുറ്റവിമുക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംപീച്ച്മെന്‍റ് രേഖകള്‍ സെനറ്റിന് അയക്കുമോയെന്ന ഡെമോക്രാറ്റുകളുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയുന്നു എന്ന മാധ്യമ പ്രവകരുടെ ചോദ്യത്തിനോട് വ്യക്തമായി പെലോസി പ്രതികരിച്ചില്ല. ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് ഞങ്ങള്‍ ചെയ്തു. ആ ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തുന്നില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.
Last Updated : Dec 19, 2019, 2:06 PM IST