വാഷിങ്ടണ്‍: 440 ആണ്‍കുട്ടികളെ പീഡിപ്പിച്ച ബാസ്‌ക്കറ്റ്ബോള്‍ പരിശീലകനെ കോടതി 180 വര്‍ഷം തടവിന് ശിക്ഷിച്ചു. അമേരിക്കയിലെ ഇയോണ സ്വദേശി ഗ്രെഗ് സ്റ്റീഫന്‍ (43) എന്നയാളെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചായിരുന്നു വിധി. 440 കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന വെളിപ്പെടുത്തല്‍ അമേരിക്കയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
440 ആണ്‍കുട്ടികളെ പീഡിപ്പിച്ചു; ബാസ്‌കറ്റ് ബോള്‍ പരിശീലകന് 180 വര്‍ഷം തടവ് - ബാസ്‌ക്കറ്റ്ബോള്‍ പരിശീലനകൻ
പെൺകുട്ടിയാണെന്ന വ്യാജേന ചിത്രങ്ങളും വീഡിയോകളും കരസ്ഥമാക്കിയാണ് ഇയാൾ കുട്ടികളെ വശത്താക്കിയിരുന്നത്.
പെൺകുട്ടിയാണെന്ന വ്യാജേന ചിത്രങ്ങളും വീഡിയോകളും ഫോണിലൂടെ കെമാറ്റം ചെയ്തായിരുന്നു സ്റ്റീഫന്‍ ആൺകുട്ടികളെ വശത്താക്കിയിരുന്നത്. ശേഷം കുട്ടികളെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. സ്റ്റീഫന്‍റെ വീട്ടിലെത്തിയ ബന്ധു അവിചാരിതമായി ദൃശ്യങ്ങള്‍ കാണാനിടയായതാണ് സംഭവം പുറംലോകം അറിയാന്‍ കാരണം.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്റ്റീഫന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടന്ന വിചാരണയില്‍ സ്റ്റീഫന്‍റെ സാനിധ്യം സമൂഹത്തിന് ആപത്താണെന്നുള്ള വാദം കോടതിയും അംഗീകരിച്ചു. അമേരിക്കന്‍ നിയമമനുസരിച്ച് ബാലപീഡനത്തിന് ലഭിക്കാവുന്ന ഏറ്റവുമുയര്‍ന്ന ശിക്ഷയാണ് കോടതി സ്റ്റീഫന് വിധിച്ചത്.