കൊളംബിയയിലുണ്ടായ വിമാനാപകടത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കൊളംബിയയിലെ സാന്‍ മാര്‍ട്ടിനിലാണ് സംഭവം. അമേരിക്കന്‍ നിര്‍മ്മിത ഡൗഗ്ലാസ്ഡിസി-3 വിമാനമാണ് തകര്‍ന്ന് വീണത്.ചെറുവിമാനത്തില്‍ 12 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ്ലഭിക്കുന്ന വിവരങ്ങള്‍.
കൊളംബിയയില്‍ വിമാനം തകര്‍ന്ന് 12 മരണം - colombia
12 പേരാണ് വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. അമേരിക്കന്‍ നിര്‍മ്മിത ഡൗഗ്ലാസ് ഡിസി-3 വിമാനമാണ് തകര്‍ന്ന് വീണത്.
![കൊളംബിയയില്‍ വിമാനം തകര്‍ന്ന് 12 മരണം](https://etvbharatimages.akamaized.net/etvbharat/images/768-512-2652613-230-2c063502-36aa-40b3-a133-3b560d1dc960.jpg)
പ്രതീകാത്മക ചിത്രം
എഞ്ചിന്‍ തകരാറാണ് വിമാനം തകര്‍ന്ന് വീഴാനുള്ള കാരണമെന്നും മോശം കാലാവസ്ഥയൊന്നും ഉണ്ടായിരുന്നില്ലെന്നും സിവില്‍ എമര്‍ജന്‍സി സര്‍വീസ് വിഭാഗം അറിയിച്ചു. എഞ്ചിന്‍റെ പ്രവര്‍ത്തനം നിലച്ചതിനെതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും നിയന്ത്രണംവിട്ട് താഴേക്കുപതിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അപകടം ഉണ്ടായ ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചു. കാര്‍ഗോ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ലേസര്‍ ഏരിയോയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.