യുഎസിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർ പിടിയിൽ - യുഎസ് അറ്റോർണി എറിക മക്ഡൊണാൾഡ്
ഡോക്ടറായ മുഹമ്മദ് മസൂദാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്.യുഎസ് അറ്റോർണി എറിക മക്ഡൊണാൾഡ് വെള്ളിയാഴ്ച മസൂദിനെതിരായ കുറ്റപത്രം സമർപ്പിച്ചു. മസൂദിനെതിരെ ക്രിമിനൽ പരാതി ചുമത്തിയിരുന്നു. മാർച്ച് 19 ന് മിനിയാപൊളിസ് സെന്‍റ് പോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

വാഷിങ്ടൺ:ഐസ് ഗ്രൂപ്പിനോട് കൂറുപുലർത്തിയ എച്ച് വൺ ബി വിസയിലുള്ള 28 കാരനായ പാകിസ്ഥാൻ ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഡോക്ടറായ മുഹമ്മദ് മസൂദാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. നേരത്തെ അദ്ദേഹം പ്രശസ്ത മെഡിക്കൽ ക്ലിനിക്കിൽ റിസർച്ച് കോർഡിനേറ്ററായി ജോലി ചെയ്തിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. യുഎസ് അറ്റോർണി എറിക മക്ഡൊണാൾഡ് വെള്ളിയാഴ്ച മസൂദിനെതിരായ കുറ്റപത്രം സമർപ്പിച്ചു. മസൂദിനെതിരെ ക്രിമിനൽ പരാതി ചുമത്തിയിരുന്നു. മാർച്ച് 19 ന് മിനിയാപൊളിസ് സെന്‍റ് പോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിനോടും അൽ-ഷാമിനോടും (ഐസ്‌ഐസ്) അതിന്‍റെ നേതാക്കളോടും അദ്ദേഹം കൂറ് പുലർത്തി. മാർച്ച് 19 ന് മസൂദ് റോച്ചെസ്റ്ററിൽ നിന്ന് മിനിയാപൊളിസ്-സെന്‍റ് പോൾ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് വിമാനത്തിൽ കയറി. തുടർന്ന് ഫ്ലൈറ്റ് പരിശോധനയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ജോയിന്‍റ് ടെററിസം ടാസ്ക് ഫോഴ്സ് മസൂദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ഷെർബർൺ കൗണ്ടി ജയിലിൽ കസ്റ്റഡിയിൽ അയച്ചു.