കേരളം

kerala

ETV Bharat / international

പാകിസ്ഥാനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ​മൈക്ക്​ പോംപിയോ - പുൽവാമ ഭീകരാക്രമണം

പാകി​സ്ഥാൻ തീവ്രവാദികൾക്ക്​ സുരക്ഷിത താവളമൊരുക്കരുതെന്ന് മൈക്ക്​ പോംപിയോ. സ്വന്തം മണ്ണിലുള്ള തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പാകിസ്ഥാൻ നടപടിയെടുത്തില്ലെങ്കിൽ കർശന  നിലപാടുമായി ട്രംപ്​ ഭരണകൂടം മുന്നോട്ട്​ പോകുമെന്നും മുന്നറിയിപ്പ്.

ട്രംപ്​,മൈക്ക്​ പോംപിയോ

By

Published : Mar 16, 2019, 7:24 PM IST

വാഷിങ്​ടൺ: തീവ്രവാദത്തിനെതിരെ പാകിസ്ഥാൻകർശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പാക്​ സർക്കാരിനെതിരെ കർശനനിലപാടുമായി ട്രംപ്​ ഭരണകൂടം മുന്നോട്ട്​ പോകുമെന്ന് യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ. പാകിസ്ഥാൻതീവ്രവാദികൾക്ക്​ സുരക്ഷിത താവളമൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനെതിരായ നടപടികൾക്ക്​ ഇന്ത്യ​ പിന്തുണ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പാക്​ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ പ്രസ്​താവന. ഫെബ്രുവരി 14ന്​ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 പേർ മരിച്ചിരുന്നു. പാക്​ സംഘടന ജെയ്​ഷെമുഹമ്മദ്​​ ഭീകരാക്രമണത്തി​​​ന്‍റെഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.


ABOUT THE AUTHOR

...view details