വാഷിങ്ടൺ: അഫ്‌ഗാനിസ്ഥാന്‍റെ പ്രധാനപ്പെട്ട അയൽ രാജ്യവും എന്നാൽ പ്രതികൂല സ്വാധീന ശക്തിയുമാണ് പാകിസ്ഥാനെന്ന് യു.എസ് കോണ്‍ഗ്രസ് സമിതി റിപ്പോർട്ട്. അഫ്‌ഗാൻ ആഭ്യന്തര കാര്യങ്ങളിലും ഉഭയകക്ഷി ബന്ധങ്ങളിലും പതിറ്റാണ്ടുകളായി വലിയ സ്വാധീന ശക്തിയായി പാകിസ്ഥാൻ പ്രവർത്തിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
താലിബാനുമായി ബന്ധം പുലർത്തുന്ന ഹഖാനി നെറ്റ്‌വർക്ക് പോലുള്ള അഫ്‌ഗാൻ വിമത ഗ്രൂപ്പുകളുമായി പാകിസ്ഥാന് ബന്ധമുണ്ട്. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വളരുന്നതിൽ പാകിസ്ഥാന് ആശങ്കയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയും അഫ്‌ഗാനിസ്ഥാനുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധത്തിന്‍റെ വളർച്ചയും അമേരിക്ക നൽകുന്ന സഹകരണവും പാകിസ്ഥാൻ ആശങ്കകൾ വർദ്ധിപ്പിക്കുകയാണ്.
പാക് - ഇന്ത്യാ അശാന്തികളിൽ നിന്നുമാണ് ഇന്ത്യാ അഫ്‌ഗാൻ ബന്ധത്തിന്‍റെ വളർച്ചയെന്നും യുഎസ് കോൺഗ്രസ് സമിതിഅഭിപ്രായപ്പെടുന്നു. ഇതു തന്നെയാണ് മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യൻ ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്നതും. അഫ്ഗാനിസ്ഥാന്‍റെ തീവ്രവാദ താവളങ്ങൾ ഇന്ത്യക്കെന്ന പോലെ പാകിസ്ഥാനും സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. താലിബാൻഅഫ്‌ഗാനിസ്ഥാനിൽ പിടിമുറുക്കിക്കഴിഞ്ഞെന്നും കണ്ടെത്തൽ.
അഫ്‌ഗാനിൽ ഏകീകൃത ജനാധിപത്യ സ്വഭാവം പുലരുന്നതിനേക്കാൾ അസ്ഥിരമായ സാമൂഹിക രാഷ്ട്രീയ അവസ്ഥ നിലനിൽക്കുന്നതാണ് പാകിസ്ഥാന് ഗുണം ചെയ്യുക. പാക് ന്യൂന പക്ഷമായ പഷ്തൂണുകളുടെ സാന്നിധ്യമാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് യു.എസ് കോണ്‍ഗ്രസിനെ നയിച്ചത്. എന്നാൽ അഫ്‌ഗാന്‍റെ അസ്ഥിരാവസ്ഥ പാകിസ്ഥാനെയും നാശത്തിലേക്ക് നയിക്കുെമന്നും വിലയിരുത്തലുണ്ട്. ഇത്തരത്തിൽ തീവ്രവാദ സാന്നിധ്യം പാകിസ്ഥാനെ ഒരു രാജ്യമെന്ന നിലയിൽ വളരാൻ തടസങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
അഫ്‌ഗാൻ സാമ്പത്തിക വികസനത്തിൽ പങ്കാളിയാകാൻ ഇന്ത്യയോട് 2017ൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. താലിബാൻ യുഎസ് സമാധാന ചർച്ചകളുടെ പരാജയം സംഭവിച്ചതാകട്ടെ താലിബാൻ അഫ്‌ഗാൻ ചർച്ചകൾക്ക് താലിബാൻ വിസമ്മതിച്ചതോടെയാണ്. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍റെ വളർച്ച രാജ്യത്തെ ക്രമസമാധാന നില തകർക്കുകയും കൂടുതൽ വിമതർ ഉയർന്നു വരികയും ചെയ്യാമെന്നും യു.എസ് കോണ്‍ഗ്രസ് സമിതി മുന്നറിയിപ്പ് നൽകുന്നു.