ഇസ്ലാമാബാദ്: അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവച്ചതിനെ സ്വാഗതം ചെയ്ത് പാകിസ്ഥാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുമെന്ന പ്രതീക്ഷയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രതികരിച്ചു. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയില്‍ സംഘടിപ്പിച്ച യോഗത്തിന് ശേഷമാണ് താലിബാന്‍ കരാറില്‍ ഒപ്പിട്ടത്. ദോഹയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി മെഹമൂദ് ഖുറേഷി പങ്കെുടത്തിരുന്നു.
യു.എസ് താലിബാന്‍ സമാധാന കരാര്‍ ഒപ്പിട്ടതിനെ സ്വാഗതം ചെയ്ത് പാകിസ്ഥാന്‍
ദോഹയില്‍ സംഘടിപ്പിച്ച യോഗത്തിന് ശേഷമാണ് താലിബാന്‍ കരാറില്‍ ഒപ്പിട്ടത്
രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നീണ്ട പോരാട്ടത്തിൽനിന്നാണ് ഉടമ്പടിയിലൂടെ യു.എസ്. പിന്മാറുന്നത്. താലിബാനുവേണ്ടി ആക്രമണരംഗത്ത് മുമ്പ് സജീവമായിരുന്ന മുല്ല ബരദാറും യു.എസിന്‍റെ പക്ഷത്തുനിന്ന് മുഖ്യ ഇടനിലക്കാരൻ സൽമായ് ഖലീൽ സാദുമാണ് കരാറിൽ ഒപ്പിട്ടത്. ഒപ്പിട്ടതിനുശേഷം ഇരുവരും കൈകൊടുത്തു. അഫ്ഗാൻസർക്കാരുമായി താലിബാൻ സമാധാനചർച്ച നടത്തുകയും ഭീകരപ്രവർത്തനങ്ങളിൽനിന്നു പിന്മാറുകയും ചെയ്യുമെന്നാണ് കരാറിലെ ധാരണ.
ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്‍ററില്‍ അൽഖ്വയ്ദ ഭീകരസംഘടന തകർത്തതിനു പിന്നാലെ അഫ്ഗാനിസ്താനിൽ നിലയുറപ്പിച്ച അമേരിക്കൻ സൈന്യം 18 വർഷത്തിനുശേഷമാണ് പിന്മാറുന്നത്. അടുത്ത 14 മാസത്തിനുള്ളിൽ തങ്ങളുടെ സേനയെ പൂർണമായും പിൻവലിക്കാമെന്ന് അമേരിക്ക സമ്മതിച്ചു. ആദ്യഘട്ടത്തില്‍ വരുന്ന ഒന്നര മാസത്തിനിടെ 5000 സൈനികരെ പിന്‍വലിക്കാനാണ് തീരുമാനം.